ന്യൂഡല്‍ഹി: കെ.കെ.ബിര്‍ല ഫൗണ്ടേഷന്റെ സരസ്വതി സമ്മാന്‍ കവി പ്രഭാവര്‍മയ്ക്ക്. രൗദ്രസാത്വികം എന്ന കാവ്യാഖ്യായികയ്ക്കാണു പുരസ്‌കാരം. 12 വര്‍ഷത്തിനു ശേഷമാണ് മലയാളത്തിനു പുരസ്‌കാരം ലഭിക്കുന്നത്.
15 ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സാഹിത്യത്തിനുള്ള രാജ്യത്തെ പ്രധാന പുരസ്‌കാരമാണ് സരസ്വതി സമ്മാന്‍.
ശ്യാമ മാധവം, കനൽച്ചിലമ്പ്, രൗദ്രസാത്വികം തുടങ്ങിയ കാവ്യാഖ്യായികകളടക്കം പതിനഞ്ചിലേറെ കൃതികൾ. ഇപ്പോൾ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ്. കേന്ദ്ര സാഹിത്യ അക്കാദമി എക്സി്സിക്യൂട്ടീവ് കമ്മറ്റിയംഗം. കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡണ്ട്, ദേശാഭിമാനി റസിഡന്റ് എഡിറ്റർ, കൈരളി-പീപ്പിൾ ടി.വി ന്യൂസ് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
1996-2001-ൽ മുഖ്യമന്ത്രിയുടെ (ശ്രീ.ഇ.കെ.നായനാർ )പ്രസ് സെക്രട്ടറിയായിരുന്നു. ‘ശ്യാമമാധവ’ത്തിനു കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ‘അർക്കപൂർണിമ’യ്ക്കുകേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു[2]. മൂന്നു തവണ ചലച്ചിത്ര ഗാനരചനയ്ക്കുള്ള സ്‌റ്റേറ്റ് അവാർഡ് ലഭിച്ചു. രണ്ടുവട്ടം നാടകഗാന രചനയ്ക്കുള്ള സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ചു. ഫിലിം ഫെയർ നോമിനേഷൻ, ഫിലിം ക്രിട്ടിക്സ് അവാർഡ് എന്നിവയും ലഭിച്ചു. ചലച്ചിത്ര ഗാനങ്ങളിൽ ‘ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ…’ ( സ്ഥിതി) ഏതു സുന്ദര സ്വപ്നയവനിക (നടൻ), ഏനൊരുവൻ (ഒടി യൻ) തുടങ്ങി നിരവധി ഹിറ്റുകൾ