ബാംഗളൂര്‍: ലോക്‌സഭയിലേക്ക മത്സരിക്കാന്‍ സീറ്റ് ലഭിക്കില്ലെന്നുറപ്പായതോടെ ശക്തമായ പ്രതികരണവുമായി കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സദാനന്ജ ഗൗഡ.അറിഞ്ഞുകൊണ്ട് ബലിയാടാക്കിയത് ശരിയല്ലെന്നും തനിക്ക് സീറ്റ് നല്‍കാതെ ബിജെപി നാണം കെടുത്തിയെന്നും തുറന്നടിച്ചു.
ബിജെപിയുമായി ഇടഞ്ഞ സദാനന്ദ ഗൗഡയെ കോണ്‍ഗ്രസ പാളയത്തിലെത്തിച്ച് മൈസൂരില്‍ നിന്നും ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാനുള്ള നീക്കം കോണ്‍ഗ്രസ് ആരംഭിച്ചതായും സൂചനയുണ്ട്. കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാറും മറ്റ് നേതാക്കളും ഗൗഡയുമായി ബന്ധപ്പെട്ടതായാണ് സൂചന. രണ്ടുദിവസത്തിനുള്ളില്‍ പ്രഖ്യാപനം ഉണ്ടായേക്കും. വൊക്കലിഗ സമുദായംഗമായ ഗൗഡയ്ക്ക് സംസ്ഥാനത്ത് നിര്‍ണായക സ്വാധീനമുണ്ട്