തിരുവനന്തപുരം: തിരുവനന്തപുരത്ത് ടിപ്പറിന്റെ ചീറിപ്പായലില്‍ രണ്ടു ദിവസത്തിനുള്ളില്‍ നഷ്ടമായത് രണ്ടു ജീവനുകള്‍. ഇന്നലെ വിഴിഞ്ഞത് ടിപ്പറില്‍ നിന്നും കല്ലു വീണ് മെഡിക്കല്‍ വിദ്യാര്‍ഥി ദാരുണമായി മരണപ്പെട്ടതിനു പിന്നാലെ ഇന്ന് തിരുവനന്തപുരം പനവിള ജംഗ്ഷനില്‍ അമിതവേഗത്തിലെത്തിയ ടിപ്പര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. മലയന്‍കീഴ് സ്വദേശി സുധീര്‍ ആണ് മരിച്ചത്.
ഇന്ന് വൈകിട്ട് മൂന്നു മണിയോടെയാണ് അപകടമുണ്ടായത്. സിഗ്‌നല്‍ തെറ്റിച്ചു അമിത വേഗത്തില്‍ വന്ന ടിപ്പര്‍ സുധീറിനെ ഇടിക്കുകയായിരുന്നു. ടിപ്പറിന്റെ അടിയിലേക്ക് വീണ സുധീറിന്റെ തലയിലൂടെ വണ്ടി കയറിയിറങ്ങി. തലക്ക് ഗുരുതരമായി പരിക്കേറ്റ സുധീര്‍ അപകട സ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു.
വിഴിഞ്ഞം അപകടത്തിന്റെ ഞെട്ടല്‍ മാറും മുമ്പാണ് വീണ്ടും ജീവനെടുത്ത് ടിപ്പര്‍ അപകടമുണ്ടായിരിക്കുന്നത്. ഇന്നലെ മുക്കോല സ്വദേശി അനന്തു(24) വാണ് മരിച്ചത്. സ്‌കൂട്ടറില്‍ പോകുകയായിരുന്ന അനന്തുവിന്റെ ദേഹത്തേക്ക് ലോറിയില്‍ നിന്നും കല്ല് തെറിച്ചു വീഴുകയായിരുന്നു.
ത്ത്