Friday, March 14, 2025

HomeNewsKerala60 വയസ്സു കഴിഞ്ഞവര്‍ക്ക് അയ്യായിരം രൂപ പെന്‍ഷന്‍, മരുന്നു വില 50% കുറയ്ക്കും; ട്വന്റി 20...

60 വയസ്സു കഴിഞ്ഞവര്‍ക്ക് അയ്യായിരം രൂപ പെന്‍ഷന്‍, മരുന്നു വില 50% കുറയ്ക്കും; ട്വന്റി 20 പ്രകടനപത്രിക പുറത്തിറക്കി

spot_img
spot_img

കൊച്ചി: കേരളത്തിലുടനീളം കിഴക്കമ്പലം മോഡല്‍ ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റുകള്‍ തുടങ്ങി മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വരെ വാഗ്ദാനങ്ങള്‍ നിരത്തി ട്വന്റി 20യുടെ പ്രകടന പത്രിക. ‘കേരളത്തെ രക്ഷിക്കാന്‍ ട്വന്റി 20 മാത്രം’ എന്ന തലക്കെട്ടിലാണ് പ്രകടന പത്രിക. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ട്വന്റി 20 അധികാരത്തില്‍ വന്നാല്‍ എന്ന് പ്രസ്താവിച്ചാണ് പ്രകടന പത്രിക.

60 വയസ്സു കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 5,000 രൂപ പ്രതിമാസ പെന്‍ഷന്‍, മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീകമ്മീഷന്‍ ചെയ്ത് പുതിയ അണക്കെട്ട് നിര്‍മിക്കും. മരുന്നുകളുടെ വില 50% വരെ കുറയ്ക്കും, 6 മാസത്തിനുള്ളില്‍ കേരളത്തിലെ കുറ്റകൃത്യങ്ങള്‍ 80% കുറയ്ക്കും തുടങ്ങിയവ പ്രകടന പത്രികയില്‍ പറയുന്നു. അധികച്ചെലവ് ഇല്ലാതാക്കാന്‍ മന്ത്രിമാരുടെ എണ്ണം 21ല്‍ നിന്ന് 11 ആയി കുറയക്കുമെന്നും പ്രകടനപത്രികയില്‍ വാഗ്ദാനമുണ്ട്.

ഓട്ടോടാക്‌സി തൊഴിലാളികള്‍ക്ക് പ്രത്യേക ക്ഷേമ പാക്കേജ്, മത്സ്യത്തൊഴിലാളികള്‍ക്ക് ഇന്ധന സബ്‌സിഡി അടക്കം പ്രത്യേക പാക്കേജ്, റബര്‍, നെല്‍ കര്‍ഷകര്‍ക്ക് സബ്‌സിഡി, നഴ്‌സിങ് മേഖലയില്‍ മിനിമം വേതനം ഉറപ്പു വരുത്തല്‍ എന്നിവയും പ്രകടന പത്രികയില്‍ പറയുന്നു.

കൊച്ചി നഗരത്തെ ബെംഗളുരു, ഹൈദരാബാദ്, മുംബൈ തുടങ്ങിയ മെട്രോ നഗരങ്ങളോട് കിടപിടിക്കുന്ന ആധുനിക നഗരമാക്കും, വന്യജീവി ശല്യമുള്ള 1000 സ്ഥലങ്ങളില്‍ വേലികള്‍ സ്ഥാപിച്ച് വന്യമൃഗശല്യം പൂര്‍ണമായി ഒഴിവാക്കും, തൊഴില്‍ സമരങ്ങള്‍ക്കൊണ്ടും രാഷ്ട്രീയ പകപോക്കല്‍ കൊണ്ടും നാടുവിട്ടുപോയതും അടഞ്ഞു പോയതുമായ വ്യവസായവാണിജ്യ സ്ഥാപനങ്ങള്‍ പുനരുജ്ജീവിപ്പിക്കും, പിറന്ന നാട് വിട്ടുപോകേണ്ടി വന്ന മലയാളിക്ക് കേരളത്തിലേക്ക് തിരിച്ചു വരാനുള്ള സാഹചര്യമുണ്ടാക്കും, സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലംമാറ്റം 5 വര്‍ഷത്തിലൊരിക്കല്‍ അതാതു ജില്ലകളില്‍ മാത്രമായി നിജപ്പെടുത്തും, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയം നിരോധിക്കും, തീരപ്രദേശങ്ങളില്‍ 250 കിലോമീറ്ററോളം കടല്‍ഭിത്തി നിര്‍മിക്കും തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടനപത്രികയിലുണ്ട്.

എറണാകുളം മണ്ഡലത്തിന്‍ അഡ്വ. ആന്റണി ജൂഡിയും ചാലക്കുടിയില്‍ അഡ്വ. ചാര്‍ളി പോളുമാണ് ട്വന്റി 20 സ്ഥാനാര്‍ഥികള്‍

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments