മിലാന്: തന്റേതെന്ന രീതിയില്‍ ഓണ്‍ ലൈനിലില്‍ പ്രചരിച്ച ഡീപ് ഫേക്ക് വിഡിയോയ്ക്ക് എതിരേ ഒരു ലക്ഷം യൂറോ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറ്റലിയുടെ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി. ഇത് സംബന്ധിച്ച് കേസുമായി മെലോനി കോടതിയെ സമീപിച്ചു.
യഥാര്‍ത്ഥ ചിത്രത്തിലെയോ വിഡിയോയിലെയോ ആളുകളുടെ മുഖം സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മാറ്റി, മറ്റ് വ്യക്തികളുടെ മുഖം ചേര്‍ത്തുവെച്ചാണ് ഡീപ് ഫേക്ക് വിഡിയോ നിര്‍മ്മിക്കുന്നത്.
നാലു വര്‍ഷം മുമ്പ് അമേരിക്കയിലെ ഒരു അശ്ലീല വെബ്സൈറ്റിലാണ് ജോര്‍ജിയ മെലോനിയുടെ ഡീപ് ഫേക്ക് വിഡിയോ പ്രത്യക്ഷപ്പെട്ടത്.
വീഡിയോ നിര്‍മിച്ചതിലെ മുഖ്യപങ്കുവഹിച്ച 40 കാരനേയും പിതാവിനെയും പറ്റി അന്വേഷണം നടക്കുകയാണ്. ഇതിനുപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെടുത്തിട്ടുണ്ട്.