Friday, March 14, 2025

HomeNewsIndiaസുപ്രീംകോടതി നിലപാട് കര്‍ശനമാക്കി; പൊന്‍ മുടിയെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ച് തമിഴ്‌നാട് ഗവര്‍ണര്‍

സുപ്രീംകോടതി നിലപാട് കര്‍ശനമാക്കി; പൊന്‍ മുടിയെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ച് തമിഴ്‌നാട് ഗവര്‍ണര്‍

spot_img
spot_img

ന്യൂഡല്‍ഹി: തമിഴ്‌നാട് മന്ത്രിസഭയില്‍ കെ.പൊന്‍മുടിയെ സത്യപ്രതിജ്ഞചെയ്യിക്കാനുള്ള നടപടി വൈകിപ്പിച്ച ഗവര്‍ണര്‍ ആര്‍. എന്‍ രവിയുടെ നിലപാടിനെതിരേ സുപ്രീം കോടതി കര്‍ശന നിലപാട് കൈക്കൊണ്ടതോടെ ഉടനടി സത്യപ്രതിജ്ഞയ്ക്കുള്ള ക്രമീകരണം ഒരുക്കി തമഴ്‌നാട് രാജ്ഭവന്‍.

പൊന്‍മുടിയെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ രാജ്ഭവന്‍ ക്ഷണിച്ചതായി അറ്റോണി ജനറലാണ് സുപ്രീം കോടതിയെ  അറിയിച്ചത്. ഈ വിഷയത്തില്‍  ഗവര്‍ണറുടെ നിലപാടിനെതിരേ സുപ്രീം കോടതി രൂക്ഷവിമര്‍ശനം ഉന്നയിക്കുകയും താക്കീത് നല്കുകയും ചെയ്തതതിനു പിന്നാലെയാണ്   അറ്റോണി ജനറല്‍ മുഖേനെ ഗവര്‍ണര്‍ കോടതിയില്‍ നിലപാട് അറിയിച്ചത് കെ.പൊന്‍മുടിയുടെ സത്യപ്രതിജ്ഞ ഇന്നുച്ചയ്ക്ക് ശേഷം മൂന്നരയ്ക്ക് രാജ്ഭവനില്‍ നടക്കും.

അനധികൃത സ്വത്ത സമ്പാദനക്കേസില്‍  തടവുശിക്ഷ ലഭിച്ചതിനെത്തുടര്‍ന്നാണ് പൊന്‍മുടിയുടെ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടത്. എന്നാല്‍, ശിക്ഷ മാര്‍ച്ച് 11-ന് സുപ്രീംകോടതി സ്റ്റേചെയ്തതോടെ പൊന്‍മുടിയെ വീണ്ടും മന്ത്രിയാക്കാന്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ശുപാര്‍ശ ചെയ്തിട്ടും ഗവര്‍ണര്‍ തയ്യാറായില്ല. തുടര്‍ന്ന് തമിഴ്നാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

ഗവര്‍ണര്‍ എന്താണ് ചെയ്യുന്നതെന്നും സുപ്രീംകോടതിയെയാണ് അദ്ദേഹം എതിര്‍ക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഗവര്‍ണര്‍ ഉടന്‍ നടപടിയെടുത്തില്ലെങ്കില്‍ വെള്ളിയാഴ്ച തങ്ങള്‍ക്ക് ഉത്തരവിടേണ്ടിവരുമെന്നും ചീഫ് ജസ്റ്റിസ് മുന്നറിയിപ്പുനല്‍കിയിരുന്നു. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ നടപ്പാക്കുകയാണ് ഗവര്‍ണര്‍ ചെയ്യേണ്ടത്. ശിക്ഷ സ്റ്റേചെയ്യപ്പെട്ടശേഷം മന്ത്രിയാക്കുന്നത് എങ്ങനെയാണ് ഭരണഘടനാധാര്‍മികതയ്ക്ക് എതിരാകുന്നതെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments