മോസ്‌കോ: റഷ്യയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ 60 മരണം. 145 പേര്‍ക്ക് പരിക്കേറ്റു. തലസ്ഥാനമായ മോസ്‌കോയിലെ ഒരു ഹാളിനുള്ളില്‍ ഭീകരര്‍ കയറി വെടിവെയ്പ്പു നടത്തുകയായിരുന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം.
പരുക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. ക്രൊക്കസ് സിറ്റി ഹാളില്‍ പ്രമുഖ ബാന്‍ഡായ പിക്‌നിക്കിന്റെ സംഗീത നിശ തുടങ്ങാനിരിക്കെയായിരുന്നു വെടിവയ്പ്പ്. സൈനികരുടെ വേഷത്തിലെത്തിയ അക്രമികളില്‍ ഒരാള്‍ പിടിയിലായതായി റിപ്പോര്‍ട്ടുണ്ട്.
ശേഷിച്ചവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. വെടിവയ്പ്പിന് പിന്നാലെ ഹാളിനകത്ത് സ്‌ഫോടനങ്ങളുണ്ടായി.
പിന്നാലെ കെട്ടിടത്തിന് തീപിടിച്ചത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി. ഹെലികോപ്റ്ററുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.