Wednesday, March 12, 2025

HomeMain Storyമോസ്‌കോ ഭീകരാക്രമണം: മരണം 115 ആയി;107 പേര്‍ ചികിത്സയില്‍; 11 ഭീകരര്‍ പിടിയില്‍

മോസ്‌കോ ഭീകരാക്രമണം: മരണം 115 ആയി;107 പേര്‍ ചികിത്സയില്‍; 11 ഭീകരര്‍ പിടിയില്‍

spot_img
spot_img

മോസ്‌കോ: മോസ്‌കോയില്‍ സംഗീതപരിപാടി നടക്കുന്ന സ്ഥലത്ത് ഐഎസ്‌ഐഎസ് ഭീകരര്‍ നടത്തിയ വെടിവെയ്പ്പിലും സ്‌ഫോടനത്തിലും മരണം 115 ആയി. ആദ്യഘട്ടത്തില്‍ 60 മരണമായിരുന്നു സ്ഥിരീകരിച്ചത്. എന്നാല്‍ സ്‌ഫോടനത്തില്‍ പരിക്കേറ്റ പലരുടേയും നില അതീവ ഗുരുതരമായ സ്ഥിതിയിലായിരുന്നു. മണിക്കൂറുകള്‍ക്ക് ഉള്ളില്‍ ഇവരില്‍ പലരും മരണത്തിന കീഴ്‌പ്പെട്ടു.

ഇപ്പോള്‍ മോസ്‌കോയിലെ വിവിധ ആശുപത്രികളിലായി 107 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ പലരുടേയും ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. മരണ സംഖ്യ ഇനിയും ഉയരാനുള്ള സാധ്യത ഉണ്ട്.

ആക്രമണത്തില്‍ 11 പേരെ കസ്റ്റഡിയിലെടുത്തു. നാല് പേര്‍ക്ക് നേരിട്ട് ബന്ധമുണ്ടെന്ന് കണ്ടെത്തിയതായും റഷ്യയുടെ അന്വേഷണ സംഘം അറിയിച്ചു. അഫ്ഗാന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഐഎസ് ഖൊറാസന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം നേരത്തെ ഏറ്റെടുത്തിരുന്നു.

ആക്രമണത്തിനു ശേഷം കാറില്‍ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ട് അക്രമികളെ പിടികൂടിയതെന്നു റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സൈനിക വേഷത്തിലെത്തിയ അക്രമി സംഘം തോക്കുമായി എത്തി പരിപാടിയില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments