ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ വയനാട്ടില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ രംഗത്തിറക്കി ബിജെപി. അഞ്ചാംഘട്ട സ്ഥാനാര്‍ഥിപ്പട്ടികയിലാണ് സുരേന്ദ്രന്‍ ഉള്‍പ്പെടെ കേരളത്തില്‍ നാല് സീറ്റുകളിലാണ് സ്ഥാനാര്‍ഥികളെ്പ്രഖ്യാപിച്ചത്.
, എറണാകുളത്ത് കെഎസ് രാധാകൃഷ്ണന്‍, ആലത്തൂരില്‍ ടിഎന്‍ സരസു, കൊല്ലത്ത് ജി കൃഷ്ണ കുമാര്‍ എന്നിവരാണ് ബിജെപി സ്ഥാനാര്‍ഥികള്‍.വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരേ സിപിഐ നേതാവ് ആനി രാജയെ ഇടതുപക്ഷം രംഗത്തിറക്കിയപ്പോള്‍ തന്നെ വയനാട് ഏറെ ചര്‍ച്ചാ വിഷയമായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ തന്നെ എന്‍ഡിഎ സ്ഥാനാര്‍ഥിയായി രംഗത്തുവരുന്നത്അഞ്ചാം ഘട്ട പട്ടികയില്‍ മേനക ഗാന്ധിക്ക് സീറ്റ് നല്‍കിയപ്പോള്‍ വരുണ്‍ ഗാന്ധി സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ചില്ല.