Friday, March 14, 2025

HomeNewsKeralaഗവര്‍ണര്‍ അതൃപ്തി അറിയിച്ചതിനു പിന്നാലെ പൂക്കോട് വെറ്ററിനറി സര്‍വകലാശാല വി സി രാജി വെച്ചു

ഗവര്‍ണര്‍ അതൃപ്തി അറിയിച്ചതിനു പിന്നാലെ പൂക്കോട് വെറ്ററിനറി സര്‍വകലാശാല വി സി രാജി വെച്ചു

spot_img
spot_img

കല്പറ്റ: സിദ്ധാര്‍ഥിന്റെ മരണത്തിനു പിന്നാലെ സസ്‌പെന്‍ഷന്‍ ചെയ്ത വിദ്യാര്‍ഥികളെ തിരിച്ചെടുത്ത സംഭവത്തില്‍ ഗവര്‍ണര്‍ അതൃപ്തി അറിയിച്ചതോടെ
പൂക്കോട് വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി സി ശശീന്ദ്രന്‍ രാജിവെച്ചു. റാഗിംഗ് കോേസുമായി ബന്ധപ്പെട്ട് 33 വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് വി.സി ഉത്തരവിറക്കിയിരുന്നു.

വിദ്യാര്‍ഥികളുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചതില്‍ ഗവര്‍ണര്‍ അതൃപ്തി അറിയിക്കുകയും രാജി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വി സി രാജിക്കത്ത് നല്‍കിയത്. രാജി വെച്ചില്ലെങ്കില്‍ പുറത്താക്കുമെന്ന് ഗവര്‍ണര്‍ മുന്നറിയിപ്പും നല്‍കിയിരുന്നതായും അറിയുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments