Friday, March 14, 2025

HomeWorldEuropeയുവജനങ്ങള്‍ സഭയുടെ ജീവനുള്ള പ്രതീക്ഷ: ഫ്രാന്‍സീസ് മാര്‍പാപ്പ

യുവജനങ്ങള്‍ സഭയുടെ ജീവനുള്ള പ്രതീക്ഷ: ഫ്രാന്‍സീസ് മാര്‍പാപ്പ

spot_img
spot_img

വത്തിക്കാന്‍: യുവജനങ്ങള്‍ സഭയുടെ ജീവനുള്ള പ്രതീക്ഷകളാണെന്നു ഫ്രാന്‍സീസ് മാര്‍പാപ്പ. ക്രിസ്തു ജീവിക്കുന്നു എന്ന അപ്പോസ്‌തോലിക പ്രബോധനത്തിന്റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് യുവജനങ്ങള്‍ക്ക് നല്കിയ സന്ദേശത്തിലായിരുന്നു മാര്‍പാപ്പ ഇങ്ങനെ പറഞ്ഞത്.
ക്രിസ്തുവുമായുള്ള സൗഹൃദത്തില്‍ നിന്ന് ജനിച്ച സന്തോഷത്തിന് എല്ലാവരുടെയും മുന്നില്‍ സാക്ഷ്യം വഹിക്കുക എന്ന മഹത്തായ ഒരു ദൗത്യം യുവജനങ്ങള്‍ക്കുണ്ടെന്ന തന്റെ വാക്കുകള്‍ ആവര്‍ത്തിക്കുന്നതായും ഓരോ യുവജനതയും അവരുടെ ജീവിതം കൊണ്ടും ഹൃദയം കൊണ്ടും ക്രിസ്തു ജീവിക്കുന്നു എന്ന സത്യം പ്രലോഷിക്കുവാനും മാര്‍പാപ്പ ആവശ്യപ്പെട്ടു. അങ്ങനെ മുഴുവന്‍ സഭയെയും ഉണര്‍ത്തി ലോകം മുഴുവനും ഈ സന്ദേശമെത്തിക്കാന്‍ യുവജനതയോട് പാപ്പാ അഭ്യര്‍ഥിച്ചു.

വളരെയേറെ സംഘര്‍ഷങ്ങളും ദുരിതങ്ങളും നടമാടുന്ന ഈ കാലഘട്ടത്തില്‍ യുവജനതയില്‍ പലര്‍ക്കും നിരാശ തോന്നുണ്ടോയെന്നു സംശയിക്കുന്നു. അതിനാല്‍ അവരോടൊപ്പം എല്ലാ മനുഷ്യരാശിയുടെയും പ്രത്യാശയുടെ അടിസ്ഥാനമായ ക്രിസ്തു ജീവിച്ചിരിക്കുന്നു എന്ന പ്രഖ്യാപനത്തില്‍ നിന്ന് ആരംഭിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും പാപ്പാ പങ്കുവെച്ചു.

ക്രിസ്തു ജീവിക്കുന്നു, അവിടുന്ന് അവരെ അനന്തമായ സ്‌നേഹത്താല്‍ സ്‌നേഹിക്കുന്നു എന്ന് വ്യക്തിപരമായി യുവജനങ്ങളോടു ആവര്‍ത്തിക്കുന്നു എന്ന് പറഞ്ഞ പാപ്പാ അവരുടെ തെറ്റുകളോ വീഴ്ച്ചകളോ അവരോടുള്ള അവിടുത്തെ സ്‌നേഹത്തെ ബാധിക്കുകയില്ല എന്നും അവിടുന്ന് തന്റെ ജീവന്‍ അവര്‍ക്കായി സമര്‍പ്പിച്ചു എന്നും അതിനാല്‍ അവരോടുള്ള സ്‌നേഹത്തില്‍ അവിടുന്ന് അവര്‍ പരിപൂര്‍ണ്ണരാകാന്‍ കാത്തിരിക്കുന്നില്ല എന്നും സന്ദേശത്തില്‍ പറഞ്ഞു.
‘ക്രൂശിതനായ ക്രിസ്തുവിന്റെ വിരിച്ച കൈകളില്‍ നിങ്ങളുടെ നോട്ടം ഉറപ്പിക്കുക നിങ്ങള്‍ വീണ്ടും വീണ്ടും രക്ഷിക്കപ്പെടട്ടെ.’ എന്ന് ക്രിസ്തുസ് വിവിത്ത് എന്ന അപ്പോസ്‌ത്തോലിക പ്രബോധനത്തിന്റെ 123 ആമത്തെ ഖണ്ഡിക അനുസ്മരിച്ച പാപ്പാ ഒരു സുഹൃത്തിനെപ്പോലെ അവനോടൊപ്പം സഞ്ചരിക്കുവാനും അവരുടെ ജീവിതത്തിലേക്ക് യേശുവിനെ സ്വാഗതം ചെയ്യുവാനും അവരുടെ ജീവിതത്തിന്റെ ഈ കാലഘട്ടത്തിലെ എല്ലാ സന്തോഷങ്ങളും പ്രതീക്ഷകളും പ്രശ്‌നങ്ങളും പോരാട്ടങ്ങളും പങ്കിടാനും അവനെ അനുവദിക്കുവാനും സന്ദേശത്തില്‍ ആവശ്യപ്പെട്ടു.

യുവജനങ്ങളുടെ പങ്കാളിത്തം സഭയുടെ ഘടനാപരമായ അംശമായ സിനഡാലിറ്റി പുനരുജ്ജീവിപ്പിക്കാന്‍ സഹായിച്ചു എന്ന് എടുത്തു പറഞ്ഞ ഫ്രാന്‍സിസ് പാപ്പാ, സഭയുടെ യാത്രയുടെ ഈ പുതിയ ഘട്ടത്തില്‍, നമ്മുടെ വേരുകളോടു വിശ്വസ്തത പുലര്‍ത്തിക്കൊണ്ട് പുതിയ വഴികള്‍ പര്യവേക്ഷണം ചെയ്യാന്‍ നമുക്ക് എന്നത്തേക്കാളുമേറെ യുവജനങ്ങളുടെ സര്‍ഗ്ഗാത്മകത ആവശ്യമാണെന്നും കൂട്ടിച്ചേര്‍ത്തു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments