തിരുവനന്തപുരം: വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണം ഊര്‍ജിതമാക്കാന്‍ രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക്. ഏപ്രില്‍ മൂന്നിന് വയനാട്ടില്‍ എത്തുന്ന രാഹുല്‍ റോഡ് ഷോയില്‍ പങ്കെടുക്കും അന്നേ ദിവസം നാമനിര്‍ദേശ പത്രികയും സമര്‍പ്പിക്കും.
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം രാഹുല്‍ ആദ്യമായാണ് കേരളത്തിലേക്കും സ്വന്തം മണ്ഡലമായ വയനാട്ടിലേക്കും എത്തുന്നത്.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആനി രാജ മണ്ഡലത്തില്‍ ശക്തമായ പ്രചാരണവുമായി സജീവമായി കഴിഞ്ഞു. ബിജെപി സ്ഥാനാര്‍ഥിയായി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും എത്തിയതോടെ മത്സരം ഏറെ ശ്രദ്ധേയമായി.