റോം: വൈദിക കാപട്യങ്ങൾ ഉപേക്ഷിച്ച് വിശ്വാസികളോട് പുരോഹിതർ കാരുണ്യത്തോടെ പെരുമാറണമെന്ന് ഫ്രാൻസിസ് മാർപാപ്പ. ഈസ്റ്ററിന് മുന്നോടിയായി സെൻറ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടത്തിയ വിശുദ്ധ കുർബാനയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പുരോഹിതർ ആത്മപരിശോധന നടത്തി നന്ദികേടുകളിലും പൊരുത്തക്കേടുകളിലും പശ്ചാത്തപിക്കുകയും ഇരട്ടത്താപ്പും സത്യസന്ധതയില്ലായ്മയും കാപട്യവും ദുഃഖത്തോടെ അംഗീകരിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.
സെൻറ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടത്തിയ മാസങ്ങൾ നീണ്ട നവീകരണത്തിനുശേഷം നടക്കുന്ന ആദ്യത്തെ പ്രധാന പരിപാടിയാണ് കുർബാന.