Thursday, March 13, 2025

HomeNewsKeralaഎസ് എസ് എൽ സി, ഹയർസെക്കണ്ടറി പരീക്ഷകൾ നാളെ ആരംഭിക്കും; പത്താം ക്ലാസ് പരീക്ഷ എഴുതുന്നത്...

എസ് എസ് എൽ സി, ഹയർസെക്കണ്ടറി പരീക്ഷകൾ നാളെ ആരംഭിക്കും; പത്താം ക്ലാസ് പരീക്ഷ എഴുതുന്നത് 4,27,021

spot_img
spot_img

തിരുവനന്തപുരം: 2025 എസ്.എസ്.എല്‍.സി, റ്റി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി പരീക്ഷകള്‍ മാര്‍ച്ച് മൂന്നിന് ആരംഭിച്ച് മാര്‍ച്ച് 26-ന് അവസാനിക്കുo. . സംസ്ഥാനത്തൊട്ടാകെ 2964 കേന്ദ്രങ്ങളിലും, ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും, ഗള്‍ഫ്മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാര്‍ത്ഥികള്‍ റഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതുന്നുണ്ട്പ .രീക്ഷ എഴുതുന്ന ആൺകുട്ടികള്‍ 2,17,696 ഉം പെണ്‍കുട്ടികള്‍ 2,09,325 പേരുമാണ്

സര്‍ക്കാര്‍, എയിഡഡ്, അണ്‍ എയിഡഡ് മേഖലകളിലെ സ്കൂളുകളില്‍ നിന്നും റഗുലര്‍ വിഭാഗത്തില്‍ പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം ചുവടെ.
സര്‍ക്കാര്‍ സ്കൂളുകള്‍ : 1,42,298 കുട്ടികള്‍
എയിഡഡ് സ്കൂളുകള്‍ : 2,55,092 കുട്ടികൾ അണ്‍ എയിഡഡ്സ്കൂളുകള്‍ : 29,631 കുട്ടികള്‍

ഇത്തവണ ഗള്‍ഫ് മേഖലയില്‍ 682 കുട്ടികളും, ലക്ഷദ്വീപ് മേഖലയില്‍ 447 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്. ഇവര്‍ക്ക് പുറമേ ഓള്‍ഡ് സ്കീമില്‍ (പി.സി.ഒ) 8 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്.

മലപ്പുറം റവന്യൂ ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത് (28,358). ഏറ്റവും കുറച്ച് കുട്ടികള്‍ പരീക്ഷ എഴുതുന്നത് ആലപ്പുഴ റവന്യൂജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ് (1,893).

ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്ന കേന്ദ്രം തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ പി.കെ.എം.എം.എച്ച്.എസ്.എസ് എടരിക്കോട്. കുട്ടികളുടെ എണ്ണം 2,017.ഏറ്റവും കുറച്ച് വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നത് ഗവ. സംസ്കൃതം എച്ച്.എസ് ഫോര്‍ട്ട് (തിരുവനന്തപുരം വിദ്യാഭ്യാസജില്ല) എന്ന കേന്ദ്രത്തിലാണ് (ഒരു കുട്ടി).

റ്റി.എച്ച്.എസ്.എല്‍.സി. വിഭാഗത്തില്‍ ഇത്തവണ 48 പരീക്ഷാ കേന്ദ്രങ്ങളിലായി 3,057 കുട്ടികളാണ് പരീക്ഷ എഴുതുന്നത്. (ആണ്‍കുട്ടികള്‍ – 2,815 പെണ്‍കുട്ടികള്‍ – 242)

എ.എച്ച്.എസ്.എല്‍.സി.വിഭാഗത്തില്‍ ഒരു പരീക്ഷാ കേന്ദ്രമാണ് ഉളളത്. ആര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കലാമണ്ഡലം, ചെറുതുരുത്തി. കുട്ടികളുടെ എണ്ണം 65.
എസ്.എസ്.എല്‍.സി (ഹിയറിംഗ് ഇംപയേര്‍ഡ്) വിഭാഗത്തില്‍ 29 പരീക്ഷാ കേന്ദ്രങ്ങളിലായി 206 കുട്ടികൾ. റ്റി.എച്ച്.എസ്.എല്‍.സി (ഹിയറിംഗ് ഇംപയേര്‍ഡ്) വിഭാഗത്തില്‍ 1 പരീക്ഷാ കേന്ദ്രമാണുളളത്. കുട്ടികളുടെ എണ്ണം12.
സംസ്ഥാനത്തൊട്ടാകെ 72 കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ ക്യാമ്പുകളിലായി ഉത്തരക്കടലാസ്സുകളുടെ മൂല്യനിര്‍ണ്ണയം 03/04/2025 മുതല്‍ 26/04/2025 വരെ രണ്ട് ഘട്ടങ്ങളിലായാണ് നടത്തുന്നത്. ആദ്യഘട്ടം ഏപ്രില്‍ 3-ാം തീയതി ആരംഭിച്ച് ഏപ്രില്‍ 11-ാം തീയതി അവസാനിക്കുന്നു (8 ദിവസം). രണ്ടാംഘട്ടം ഏപ്രില്‍21-ാം തീയതി ആരംഭിച്ച് ഏപ്രില്‍ 26-ാം തീയതി അവസാനിക്കുന്നു (6ദിവസം).

മൂല്യനിര്‍ണ്ണയ ക്യാമ്പുകളിലേക്കുളള അഡീഷണല്‍ ചീഫ് എക്സാമിനര്‍മാരുടെയും, അസിസ്റ്റന്‍റ് എക്സാമിനര്‍മാരുടെയും നിയമന ഉത്തരവുകള്‍ 10/03/2025 മുതല്‍ പരീക്ഷാഭവന്‍റെ വെബ്സൈറ്റില്‍ ലഭ്യമാകും. കേന്ദ്രീകൃത മൂല്യനിര്‍ണ്ണയത്തിന് മുന്നോടിയായുളള സ്കീം ഫൈനലൈസേഷന്‍ ക്യാമ്പുകള്‍ മാര്‍ച്ച് മൂന്നാംവാരത്തില്‍ ആരംഭിയ്ക്കും.

ഹയർ സെക്കന്ററി വിഭാഗം

ഹയർ സെക്കന്ററി ഒന്നാം വർഷ പൊതു പരീക്ഷകൾ ഈ മാസം ആറുമുതൽ മുതൽ 29 വരെയുള്ള ഒൻപതു ദിവസങ്ങളിലായി നടക്കും ഒന്നാം വര്‍ഷ ഹയർ സെക്കന്ററി പരീക്ഷയോടൊപ്പം ഒരേ ടൈംടേബിളിലാണ് 2024 ൽ നടന്ന ഒന്നാം വര്‍ഷ ഹയർ സെക്കന്ററി
പരീക്ഷയുടെ ഇംപ്രൂവ്മെന്റ, സപ്ലിമെന്‍ററി പരീക്ഷകൾ നടത്തുന്നത്. ഹയർ സെക്കന്ററി
രണ്ടാം വർഷ പരീക്ഷകൾ നാളമുതൽ 26 വരെയുള്ള ഒൻപതു ദിവസങ്ങളിലായാണ് നടക്കുക.. ഉച്ചക്കു ശേഷമാണ് ഹയര്‍സെക്കന്‍ററി പരീക്ഷകൾ ക്രമീകരിച്ചിട്ടുള്ളത്.

പരീക്ഷ എഴുതുന്ന കുട്ടികൾക്ക് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി വിജയാശംസകൾ നേരുന്നു. ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടണമെന്നും അദ്ദേഹം വിദ്യാർത്ഥികളോട് പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments