Monday, March 10, 2025

HomeMain Storyബെർലിനിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാർ ഇടിച്ചു കയറ്റി, ഒരാൾ  കൊല്ലപ്പെട്ടു  ഭീകരാക്രമണമെന്ന് സൂചന

ബെർലിനിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാർ ഇടിച്ചു കയറ്റി, ഒരാൾ  കൊല്ലപ്പെട്ടു  ഭീകരാക്രമണമെന്ന് സൂചന

spot_img
spot_img

ബെർലിൻ:  ജർമനിയിലെ ബെർലിനു സമീപം മാൻഹെയ്‌മിയിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാർ ഇടിച്ചുകയറ്റിയുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഒനിരവധിപ്പേർക്ക് പരുക്കേറ്റു.  ഭീകരാക്രമണമാണെന്നാണു നിഗമനം. മാൻഹെയ്‌മിലെ പ്രധാന ഷോപ്പിങ് കേന്ദ്രമായ പ്ലാൻകെനിൽ ആൾക്കൂട്ടത്തിനുനേരെ കറുത്ത എസ്‌യുവി പാഞ്ഞുകയറുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. 

കൂടുതൽ പേർ ആക്രമണത്തിന്റെ ഭാഗമായിട്ടുണ്ടോയെന്ന് വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു. മൂന്നാഴ്‌ചയ്ക്കിടെ രണ്ടാം തവണയാണ് ജർമനിയിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാറിടിച്ചുകയറ്റിയുള്ള ആക്രമണം നടക്കുന്നത്. മ്യൂണിക്കിൽ ഫെബ്രുവരി 13നുണ്ടായ സമാന ആക്രമണത്തിൽ 37കാരിയും രണ്ടുവയസ്സുള്ള അവരുടെ കുഞ്ഞും മരിക്കുകയും മുപ്പതോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ബവേറിയൻ സംസ്‌ഥാനത്ത് ട്രേഡ് യൂണിയൻ തൊഴിലാളികളുടെ റാലിക്കിടയിലേക്കാണ് അന്ന് കാർ ഇടിച്ചുകയറ്റിയത്. സംഭവവുമായി ബന്ധപ്പെട്ട് 24കാരനായ അഫ്ഗാനിസ്‌ഥാൻ അഭയാർഥിയെ അറസ്‌റ്റു ചെയ്തിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments