കൊച്ചി: സീറോ മലബാര്‍, മലങ്കര, ലത്തീന്‍ രൂപതകളിലെ കാറ്റക്കിസം അധ്യാപകര്‍ക്ക് അവരുടെ വിശ്വാസ പരിശീലന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാകാന്‍ സഹായിക്കുന്ന വെബ് പേജും വാട്ട്‌സാപ്പ് ഗ്രൂപ്പും അതിവേഗത്തിലാണ് പ്രചാരം നേടിക്കൊണ്ടിരിക്കുന്നത്. ആരംഭിച്ച് ഏതാനും ദിവസങ്ങളെ ആയിട്ടുള്ളുവെങ്കിലും ആയിരിക്കണക്കിന് അധ്യാപകരാണ് ഗ്രൂപ്പില്‍ ചേര്‍ന്നിരിക്കുന്നത്.
ഉണ്ണീശോക്കളരി മുതല്‍ 12 വരെയുള്ള ഓരോ ക്ലാസ്സിനും വെവ്വേറെ ലിങ്കുകളുണ്ട്. ആക്ഷന്‍ സോങ്ങുകള്‍, 300 ലധികം പ്രാര്‍ത്ഥനാ ഗാനങ്ങള്‍ (ഇംഗ്ലീഷ്), കാര്‍ട്ടൂണുകള്‍ തുടങ്ങി വേദപാഠ ക്ലാസ്സുകളില്‍ ഉപയോഗിക്കാനാവുന്ന റിസോഴ്‌സ് മെറ്റീരിയലുകളുടെ അതി വിപുലമായ ശേഖരമാണിവിടെയുള്ളത്. ക്രാഫ്റ്റ് ഉണ്ടാക്കാന്‍ താല്പര്യമുള്ളവര്‍ക്കായി 50 ലധികം ലിങ്കുകളുണ്ട്. ഓരോന്നും ഉണ്ടാക്കാന്‍ എന്തെല്ലാം വേണം, ഏങ്ങിനെ ഉണ്ടാക്കണം എന്നതെല്ലാം ചിത്രങ്ങള്‍ സഹിതം വിശദീകരിച്ചിരിക്കുന്നു. സ്‌ക്രീന്‍ അഡിക്ഷനില്‍ നിന്ന് കുട്ടികളെ എങ്ങനെ പിന്തിരിപ്പിക്കാം എന്ന് ആശങ്കപ്പെടുന്ന മാതാപിതാക്കള്‍ക്കും ഈ വെബ് പേജ് ഒരു ആശ്വാസമാകുകയാണ്.
https://www.jykairosmedia.org/catechismhelp
ആഗോള സഭയുടെ അംഗീകാരം ലഭിച്ചിട്ടുള്ള ജീസസ് യൂത്തിന്റെ പ്രസിദ്ധീകരണമായ കെയ്‌റോസ് ബഡ്‌സിന്റെ നേതൃത്വത്തിലാണീ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. 1/2 പോസ്റ്റുകള്‍ മാത്രമേ ഓരോ ദിവസവും ഉണ്ടാവൂ എന്ന് വാഗ്ദാനമുള്ള വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ ഈ ലിങ്കുപയോഗിച്ച് ചേരാം. ഓരോ ദിവസവും 1/2 മെറ്റീരിയലുകള്‍ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ പുതുതായി പരിചയപ്പെടുത്തുന്നുണ്ട്.
https://chat.whatsapp.com/J3RMJ7GgCHR6rkwJrhm2RX
‘എന്തിനു വേണ്ടിയാണീ ഗ്രൂപ്പ് ‘ എന്നത് വായിച്ച് മനസ്സിലാക്കിയിട്ടേ അംഗമാകാവൂ എന്ന് സംഘാടകര്‍ പ്രത്യേകമായി നിര്‍ദ്ദേശിക്കുന്നുണ്ട്. മലയാളികള്‍ക്ക് മാത്രം പ്രവേശനം. പുതിയ തലമുറയെ ദൈവവിശ്വാസത്തിലും, പരസ്പര സ്‌നേഹത്തിലും ഊട്ടിയുറപ്പിക്കുക എന്നത് ഈ കാലഘട്ടത്തിന്റെ അടിയന്തര ആവശ്യമാണെന്ന തിരിച്ചറിവാണ് ‘കാറ്റക്കിസം ഹെല്‍പ്പ്’ രൂപപ്പെടുത്തിയത്. മതബോധന അധ്യാപകരില്‍ നിന്ന് ലഭിക്കുന്ന ആവേശകരമായ പ്രതികരണം ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെയെല്ലാം അമ്പരപ്പിച്ചിരിക്കുകയാണ്.