വാഷിംഗ്ടണ്‍: അഞ്ച് അമേരിക്കക്കാര്‍ ഉള്‍പ്പെടെ ഹമാസിന്റെ തടവിലുള്ള ബന്ദികളെ മോചിപ്പിക്കാന്‍ അമേരിക്ക രഹസയ ചര്‍ച്ച നടത്തിയതായി സൂചന. ഹമാസുമായി ഇടനിലക്കാരെ വച്ചാണ് കഴിഞ്ഞ ആഴ്ച്ച ബന്ദിമോചന ചര്‍ച്ചകള്‍ നടത്തിയതെന്നു അന്താരാഷ്ട്ര് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ ഇത്തരത്തില്‍ ഒരു ചര്‍ച്ച നടന്നതിനെക്കുറിച്ച് അമേരിക്കയുടെ ഭാഗത്തു നിന്നോ ഹമാസിന്റെ ഭാഗത്തു നിന്നോ പ്രതികരണങ്ങള്‍ ഒന്നുമുണ്ടായിട്ടില്ല. ഇപ്പോള്‍ ഗാസയില്‍ ബന്ദികളായുള്ളത് 59 പേരാണെന്നും ഇതില്‍ ്അഞ്ച് അമേരിക്കക്കാര്‍ ഉണ്ടെന്നുമാണ് അറിയുന്നത്. ബന്ധി കൈമാറ്റം സംബന്ധിച്ചുള്ള ഒന്നാം ഘട്ട കരാറിന്‍രെ കാാലവധി കഴിഞ്ഞ ശനിയാഴ്ച്ച് അവസാനിച്ചിരുന്നു. പുതുതായി കരാര്‍ നടപ്പാക്കുന്നതിനെക്കുറിച്ച് ഇതുവരെ ചര്‍ച്ചകള്‍ എങ്ങുമെത്തിയിട്ടില്ല.
ഇതിനിടെ ഗാസയിലേക്കുള്ള സഹായങ്ങളെല്ലാം ഇസ്രയേല്‍ നിര്‍ത്തലാക്കിയതോടെ ഗാസ കടുത്ത ക്ഷാമത്തിലേക്കാണ് നീങ്ങുന്നത്..