Saturday, March 29, 2025

HomeNewsIndiaവിദേശകാര്യ മന്ത്രി ജയ്‌ശങ്കറിനു നേരെ ലണ്ടനിൽ ആക്രമണശ്രമം

വിദേശകാര്യ മന്ത്രി ജയ്‌ശങ്കറിനു നേരെ ലണ്ടനിൽ ആക്രമണശ്രമം

spot_img
spot_img

ലണ്ടൻ: കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കറിനു  നേരെ ലണ്ടനിൽ ആക്രമണ ശ്രമം. ഖാലിസ്ഥാൻ വിഘടനവാദി സംഘടനകളാണ് വാഹനം ആക്രമിക്കാൻ ശ്രമിച്ചത്. 

അജ്ഞാതനായ ഒരാൾ വിദേശ കാര്യ മന്ത്രിയുടെ  കാറിന് നേരെ പാ‌ഞ്ഞടുക്കുന്നതും തുടർന്ന് ഇന്ത്യ പതാക കീറിയെറിയുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ലണ്ടനിലെ ഛതം ഹൗസിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു സംഭവം. വേദിക്ക് പുറത്ത് ഖലിസ്ഥാൻ അനുകൂലികൾ പ്രതിഷേധ മുദ്രാവാക്യം മുഴക്കി. 

അഞ്ചു ദിവസത്തെ സന്ദർശനത്തിനായാണ് കേന്ദ്രമന്ത്രി ലണ്ടനിലെത്തിയത്. ഇരു രാജ്യങ്ങളും തമ്മിലെ നയതന്ത്ര ബന്ധം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ് സന്ദർശനം. വ്യാപാരം, ആരോഗ്യം, വിദ്യാഭ്യാസം, പ്രതിരോധ സഹകരണത്തിൽ അടക്കം ചർച്ച നടക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments