വാഷിങ്ടൺ: പാകിസ്താനിലെയും അഫ്ഗാനിസ്താനിലെയും പൗരർക്ക് യു.എസിലേക്കുള്ള യാത്ര വിലക്കാനൊരുങ്ങി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇവയ്ക്കുപുറമേ, മറ്റുചില രാജ്യങ്ങൾക്കും വിലക്ക് വരാമെന്നാണ് വിവരം.
യു.എസിനുവേണ്ടി ജോലിചെയ്തതിന്റെപേരിൽ താലിബാൻ ദ്രോഹിക്കുമെന്ന് ഭയന്ന് നാടുവിട്ട് വിവിധയിടങ്ങളിൽ കഴിയുന്ന പതിനായിരക്കണക്കിന് അഫ്ഗാൻകാരെ വിലക്ക് ബാധിക്കും. യു.എസിലേക്ക് കുടിയേറാൻ അനുമതി ലഭിച്ചിരിക്കുന്നവരും ഇതിലുണ്ട്. രാജ്യസുരക്ഷയുടെ ഭാഗമായി ട്രംപിന്റെ വിലക്ക് നേരിടുന്ന രാജ്യങ്ങളുടെ പട്ടിക ഈ മാസം 12-നുശേഷം അറിയാൻ കഴിയും.
മുൻപ് അധികാരത്തിലെത്തിയപ്പോൾ ആറ് മുസ്‌ലിം രാജ്യങ്ങളിലെ പൗരർക്ക് ട്രംപ് വിലക്കേർപ്പെടുത്തിയിരുന്നു. പിൻഗാമി ബൈഡൻ ഇത് പിൻവലിക്കുകയായിരുന്നു.