ഇന്ത്യൻ പൗരന്മാരായ 10 നിർമാണ തൊഴിലാളികളെ ഇസ്രയേൽ മോചിപ്പിച്ചു.ടെൽ അവീവ് : വെസ്റ്റ് ബാങ്കിൽ ബന്ദികളാക്കിയ 10 ഇന്ത്യക്കാരെ മോചിപ്പിച്ചു.
ഒരു മാസത്തിലേറെയായി ബന്ദികളാക്കപ്പെട്ട ഇന്ത്യക്കാരായ 10 നിർമാണ തൊഴിലാളികളെയാണ് ഇസ്രയേൽ മോചിപ്പിച്ചത്. തിരികെ ടെൽ അവീവിൽ എത്തിച്ച ഇവരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കാൻ ഇസ്രയേലിനോട് അഭ്യർഥിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
നിർമാണ പ്രവർത്തനങ്ങൾക്കായാണ് ഇവർ ഇസ്രയേലിൽ എത്തിയത്. ജോലി വാഗ്ദാനം ചെയ്താണ് വെസ്റ്റ് ബാങ്കിൽ എത്തിച്ചു. തൊഴിലാളികളുടെ പാസ്പോർട്ട് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചത് ഇസ്രയേൽ സൈന്യം തിരിച്ചറിഞ്ഞതായും പിന്നീട് പാസ്പോർട്ട് തിരികെ നൽകിയതായും റിപ്പോർട്ടുണ്ട്.
2023 ഒക്ടോബർ ഏഴിലെ ആക്രമണത്തിനു ശേഷം പലസ്തീനിൽ നിന്നുള്ള നിർമാണ തൊഴിലാളിക്കൾക്ക് ഇസ്രയേലിലേക്ക് പ്രവേശിക്കുന്നതിനു വിലക്കുണ്ട്. തുടർന്നു പതിനാറായിരത്തോളം ഇന്ത്യൻ തൊഴിലാളികൾ ഇസ്രയേലിൽ എത്തിയെന്നാണു സൂചന