Monday, March 10, 2025

HomeMain Storyഒരു ലക്ഷത്തിലേറെ ഇന്ത്യന്‍ യുവാക്കള്‍ക്ക് യു.എസ് വിടേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്

ഒരു ലക്ഷത്തിലേറെ ഇന്ത്യന്‍ യുവാക്കള്‍ക്ക് യു.എസ് വിടേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്

spot_img
spot_img

ഹൈദരാബാദ്: എച്ച്1-ബി വിസയുള്ളവരുടെ ആശ്രിതരായി എത്തിയ യുവാക്കള്‍ക്ക് യു.എസ് വിടേണ്ടി വരുമെന്ന് സൂചന. കുട്ടികളായി യു.എസിലെത്തി 21 വയസ് പൂര്‍ത്തിയായവര്‍ക്കാണ് നാട് വിടേണ്ടി വരിക ആശ്രിത വിസയുടെ കാലാവധി അവസാനിക്കാനിക്കുന്നതാണ് ഇവര്‍ക്ക് തിരിച്ചടിയാവുന്നത്.

പുതിയ വിസയിലേക്ക് ഇവര്‍ മാറിയില്ലെങ്കില്‍ കാലാവധി അവസാനിക്കുന്നതിനനുസരിച്ച് ആശ്രിത വിസയിലെത്തിയവര്‍ക്ക് യു.എസ് വിടേണ്ടി വരും. 1.31 ലക്ഷം പേര്‍ക്കെങ്കിലും ഇതുമൂലം അമേരിക്ക വിടേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ വിസയിലേക്ക് മാറാന്‍ ഇത്തരക്കാര്‍ക്ക് യു.എസ് രണ്ട് വര്‍ഷത്തെ സമയം അനുവദിച്ചിട്ടുണ്ട്. അതിനുള്ളില്‍ പുതിയ വിസയെടുത്തില്ലെങ്കില്‍ ഇവരെ ഇന്ത്യയിലേക്ക് നാടുകടത്തുമെന്നാണ് യു.എസിന്റെ അറിയിപ്പ്.

നിലവില്‍ യു.എസിലുള്ള ഇന്ത്യക്കാര്‍ക്ക് ഗ്രീന്‍കാര്‍ഡ് ലഭിക്കുന്നതിനും ബുദ്ധിമുട്ടുണ്ട്. ഗ്രീന്‍കാര്‍ഡിനായി അപേക്ഷിച്ചാല്‍ വര്‍ഷങ്ങള്‍ കാത്തി?രിക്കേണ്ട ഗതികേടിലാണ് ഇന്ത്യക്കാര്‍. ഇതും യു.എസില്‍ ആശ്രിതവിസയിലെത്തിയ ഇന്ത്യക്കാരെ ആശങ്കയിലാക്കുന്നുണ്ട്. നേരത്തെ ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള അനധികൃത കുടിയേറ്റക്കാരെ ഡോണള്‍ഡ് ട്രംപ് നാടുകടത്തിയിരുന്നു.

205 അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുമായാണ് ആദ്യ യു.എസ് വിമാനം ഇന്ത്യയിലെത്തിയത്. പിന്നീട് 119 പേരെ കൂടി യു.എസ് സൈനിക വിമാനത്തില്‍ ഇന്ത്യയിലെത്തിച്ചിരുന്നു. ചരിത്രത്തിലാദ്യമായാണ് സൈനിക വിമാനത്തില്‍ ഇന്ത്യക്കാരായ അനധികൃത കുടിയേറ്റക്കാരെ ഇന്ത്യ നാടുകടത്തുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments