Monday, March 10, 2025

HomeMain Storyയുക്രൈൻ _ റഷ്യൻ വിഷയത്തിൽ യൂ ടേൺ അടിച്ച് ട്രംപ്: റഷ്യയ്ക്കെതിരേ ഉപരോധ ഭീഷണി

യുക്രൈൻ _ റഷ്യൻ വിഷയത്തിൽ യൂ ടേൺ അടിച്ച് ട്രംപ്: റഷ്യയ്ക്കെതിരേ ഉപരോധ ഭീഷണി

spot_img
spot_img

വാഷിംംഗ്ടൺ:  യുക്രൈൻ _ റഷ്യൻ  ഏറ്റുമുട്ടലിൽ അമേരിക്കൻ നിലപാടിൽ ‘യൂ ടേൺ’ അടിച്ച് പ്രസിഡന്റ് ട്രംപ്. യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സൈലൻസ്കിയുമായുള്ള വാഗ്വാദത്തിനും അനിശ്ചിതത്വങ്ങൾക്കും പിന്നാലെ റഷ്യയ്ക്ക് എതിരെ ഉപരോധ ഭീഷണിയുമായി ഡോണൾഡ് ട്രംപ് രംഗത്തെത്തി.  റഷ്യയ്ക്കെതിരെ ഉപരോധങ്ങളും ഉയർന്ന താരിഫുകളും പരിഗണനയിലാണെന്നു ഡോണൾഡ് ട്രംപ് പറഞ്ഞു. സെലൻസ്കിയുമായുള്ള തർക്കത്തിനു ദിവസങ്ങൾക്ക് ശേഷമാണ് ട്രംപ് റഷ്യയ്ക്ക് എതിരെ തിരിഞ്ഞിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്

 റഷ്യ ഇപ്പോൾ യുക്രെയ്നെ പൂർണ്ണമായും ആക്രമിക്കുകയാണെന്നാണ് ഏറ്റവും ഒടുവിൽ ട്രംപ് പറയുന്നത്. വെടിനിർത്തൽ കരാറിലേക്ക് റഷ്യ ഉടൻ എത്തിയില്ലെങ്കിൽ അവർക്കെതിരെ വലിയ തോതിലുള്ള സാമ്പത്തിക ഉപരോധങ്ങൾ, താരിഫ് വർധന എന്നിവ പരിഗണനയിലാണ്. വളരെ വേഗം ചർച്ചയ്ക്ക് വരൂ” – ട്രംപ് റഷ്യയ്ക്ക മുന്നറിയിപ്പ് നൽകി. യുദ്ധം ആരംഭിച്ചതിനു പിന്നാലെ യുഎസ്, യുകെ, യൂറോപ്പ്, ഓസ്ട്രേലിയ, കാനഡ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ റഷ്യയ്ക്കെതിരെ 21,000ത്തിലധികം ഉപരോധങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments