Sunday, March 9, 2025

HomeMain Storyറഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കുമെന്ന് സെലന്‍സ്‌കി

റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കുമെന്ന് സെലന്‍സ്‌കി

spot_img
spot_img

കീവ്: റഷ്യ- യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുമെന്ന പ്രഖ്യാപനവുമായി യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി. കീവില്‍ യുക്രൈന്‍-യുകെ നയതന്ത്രജ്ഞര്‍ തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് സമാധാനം എത്രയും പെട്ടെന്ന് പുനസ്ഥാപിക്കണമെന്നും അതിനുള്ള നടപടികള്‍ ഉടന്‍തന്നെ ഒരുമിച്ച് കൈക്കൊള്ളണമെന്നും പ്രഖ്യാപിച്ചത്.
കീവില്‍ നടന്നത് ഫലപ്രദമായ കൂടിക്കാഴ്ചയാണ്. സമാധാനത്തിലേക്ക് അടുപ്പിക്കാനും നയതന്ത്ര ശ്രമങ്ങള്‍ വേഗത്തിലാക്കാനുമുള്ള നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്തു. ഈ പിന്തുണയ്ക്ക് നന്ദിയുണ്ട്. സമാധാനത്തോടെ ഈ യുദ്ധം അവസാനിപ്പിക്കാന്‍ വേണ്ടതെല്ലാം ചെയ്യാന്‍ യുക്രൈന്‍ നിശ്ചയദാര്‍ഢ്യം ചെയ്തിരിക്കുന്നു’ എന്ന് സെലന്‍സ്‌കി പറഞ്ഞു.

യുദ്ധം അവസാനിപ്പിക്കുന്നതിനായി സൗദി ആറേബ്യയില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരുമായി യുക്രൈന്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്താനിരിക്കെയാണ് യുദ്ധം സമാധാനപൂര്‍വം അവസാനിപ്പിക്കാന്‍ സാധ്യമായതെന്തും ചെയ്യുമെന്ന സെലന്‍സ്‌കിയുടെ പ്രസ്താവന . ഇതോടെ റഷ്യന്‍- യുക്രൈന്‍ പ്രതിസന്ധിയില്‍ വേഗത്തില്‍ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയുമുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments