Sunday, March 9, 2025

HomeMain Storyഒടുവില്‍ തീരുമാനം; സുനിത വില്യംസിന്റെ ഭൂമിയിലേക്കുള്ള മടക്കയാത്ര തീയതി പ്രഖ്യാപിച്ച് നാസ, മടക്കം ഈ...

ഒടുവില്‍ തീരുമാനം; സുനിത വില്യംസിന്റെ ഭൂമിയിലേക്കുള്ള മടക്കയാത്ര തീയതി പ്രഖ്യാപിച്ച് നാസ, മടക്കം ഈ മാസം 16 ന്

spot_img
spot_img

വാഷിംഗ്ടണ്‍: മാസങ്ങളായി ബഹിരാകാശത്ത് കുടുങ്ങിയ സ്ഥിതിയിലായിരുന്ന ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്, സഹ യാത്രികന്‍ ബുച്ച് വില്‍മോര്‍ എന്നിവര്‍ ഈമാസം 16ന് ഭൂമിയിലേക്ക് മടങ്ങും. യാത്ര തീയതി നാസ പുറത്ത് വിട്ടു. സ്പേസ് എക്സിന്റെ ക്രൂ നയണ്‍ മിഷനിലാണ് ഇരുവരും മടങ്ങുന്നത്.ഐഎസ്എസിലെ ദൗത്യം പൂര്‍ത്തിയാക്കി മടങ്ങുന്ന അമേരിക്കയുടെ നിക്ക് ഹോഗ്, റഷ്യയുടെ അലക്സാണ്ടര്‍ ഗോര്‍ബാനോവ് എന്നിവര്‍ക്കൊപ്പം ഇരുവരും യാത്ര തിരിക്കുമെന്ന് നാസ അറിയിച്ചു

. 8 ദിവസത്തെ ദൗത്യത്തിനായി കഴിഞ്ഞ ജൂണ്‍ 5 നാണ് ബോയിങ് കമ്പനി പുതിയതായി വികസിപ്പിച്ച സ്റ്റാര്‍ ലൈനര്‍ പേടകത്തിലാണ് ഇരുവരും യാത്ര തിരിച്ചത്.ഹീലിയം ചോര്‍ച്ചയും ത്രെസ്റ്റര്‍ എന്‍ജിനുകള്‍ പണിമുടക്കിയതും കാരണം പേടകത്തിലുള്ള മടക്കയാത്ര ഒഴിവാക്കുകയായിരുന്നു. 2024 ജൂണിലായിരുന്നു സുനിത വില്യംസ് ബഹിരാകാശത്ത് എത്തിയത്. എട്ട് ദിവസത്തെ ദൗത്യത്തിനായി ബോയിങ് സ്റ്റാര്‍ലൈനര്‍ സ്പേസ്‌ക്രാഫ്റ്റില്‍ ഭൂമിയില്‍ നിന്നു പോയ സുനിതയും സഹപ്രവര്‍ത്തകനും സാങ്കേതിക കാരണങ്ങളാല്‍ കുടുങ്ങിപ്പോവുകയായിരുന്നു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments