കൊല്ലം: മുന്‍ എംഎല്‍എയും പത്തനംതിട്ടയില്‍ നിന്നുളള മുതിര്‍ന്ന സിപിഎം നേതാവുമായ എ. പത്മകുമാറിന്റെ വിവാദ പേസ്ബുക്ക് പോസ്റ്റ്. സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് മുന്‍ പ്രസിഡന്റുകൂടിയായ പത്മകുമാര്‍ വിവാദ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്.
ചതിവ്… വഞ്ചന… അവഹേളനം.. 52 വര്‍ഷത്തെ ബാക്കി പത്രം… ലാല്‍ സലാം, എന്ന കുറിപ്പ് സ്വന്തം ചിത്രവുമായി ചേര്‍ത്താണ് പോസ്റ്റ്. പത്തനംതിട്ടയില്‍ നിന്നുമുള്ള മുതിര്‍ന്ന നേതാവായ തനിക്ക് വേണ്ട പരിഗണന ലഭിക്കാത്തതാണ് ഇത്തരത്തിലൊരു ഫേസ് ബുക്ക് പോസ്റ്റിനു കാരണമെന്ന സൂചനയുണ്ട്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ സംസ്ഥാന സമിതിയില്‍ പ്രത്യേക ക്ഷണിതാവായി ഉള്‍പ്പെടുത്തിയതിലും പത്മകുമാറിന് ശക്തമായ പ്രതിഷേധമുണ്ട്. സംസ്ഥാന സമ്മേളനപൊതുസമ്മേളനത്തില്‍ പങ്കെടുക്കാതെ പത്മകുമാര്‍ പത്തനംതിട്ടയിലേക്ക് മടങ്ങി