ലാഹോര്‍: പാകിസ്ഥാനില്‍ ഭീകരര്‍ ട്രെയിന്‍ തട്ടിയെടുത്ത് 450 യാത്രക്കാരെ ബന്ദികളാക്കി. ബലൂച് ലിബറേഷന്‍ ആര്‍മിയാണ് ട്രെയിന്‍ തട്ടിയെടുത്തത്. പാകിസ്ഥാനിലെ തെക്കുപടിഞ്ഞാറന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ക്വറ്റയില്‍നിന്ന് ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ പെഷവാറിലേക്ക് പോവുകയായിരുന്ന ജാഫര്‍ എക്സ്പ്രസാണ് തട്ടിയെടുത്തത്.
ആറു സൈനീകരെ കൊലപ്പെടുത്തി. റെയില്‍വേ ട്രാക്കുകള്‍ ബലൂച് ആര്‍മി ഭീകരര്‍ തകര്‍ത്തു. ഇതേതുടര്‍ന്ന് ട്രെയിന്‍ നിര്‍ത്താന്‍ നിര്‍ബന്ധിതരായി. പിന്നാലെ ട്രെയിനിലേക്ക് ഇരച്ചുകയറിയ ഭീകരര്‍ യാത്രക്കാരെയും ജീവനക്കാരെയും ബന്ദികളാക്കുകയായിരുന്നു. കൃത്യമായ ആസൂത്രണത്തിനൊടുവിലാണ് ട്രെയിന്‍ തട്ടിയെടുത്തതെന്ന് ബലൂച് ലിബറേഷന്‍ ആര്‍മി പ്രസ്താവനയില്‍ വ്യക്തമാക്കി.സൈന്യം ഇടപെട്ടാല്‍ഗുരുതര പ്രത്യാഘാതമെന്നു ബലൂച് ലിബറേഷന്‍ ആര്‍മി മുന്നറിയിപ്പ് നല്‍കി.