മോസ്കോ: യുക്രയിൻ – റഷ്യൻ യുദ്ധം അവസാനിപ്പിക്കാനായുളള അമേരിക്കയുടെ നിർണായക നീക്കം വിജയത്തിലേക്ക്.
യുദ്ധം അവസാനിപ്പിക്കാൻ സൗദിയിൽ നടത്തിയ ചർച്ചയിൽ അമേരിക്ക മുന്നോട്ടുവച്ച 30 ദിവസത്തെ വെടിനിർത്തൽ പദ്ധതി അംഗീകരിക്കുന്നുവെന്ന് റഷ്യൻ പ്രസിഡന്റ്റ് വ്ലാഡിമിർ പുട്ടിൻ പറഞ്ഞു.അമേരിക്കയുടെ നിർദേശം അംഗീകരിക്കുന്നുവെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്ക്‌കി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് സമാധാന നീക്കങ്ങൾക്ക് വിജയ സാധ്യത കാണുന്നത്.
വെടിനിർത്തൽ പദ്ധതിയിലെ ചില കാര്യങ്ങൾ അമേരിക്കയുമായി ചർച്ച ചെയ്‌തു പരിഹരിക്കാമെന്നും പുട്ടിൻ വ്യക്തമാക്കി.. തുടർചർച്ചയ്ക്ക് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്‌റ്റീവ് വിറ്റ്കോഫ് മോസ്കോയിലെത്തിയിട്ടുണ്ട്. പുട്ടിനും ട്രംപും തമ്മിൽ ഫോണിൽ സംസാരിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. യുദ്ധം അവസാനിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങൾക്ക് ട്രംപിനു പുട്ടിൻ നന്ദി പറഞ്ഞു. സമാധാനത്തിനായി ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നീ രാഷ്ട്രനേതാക്കൾ നൽകുന്ന പിന്തുണയ്ക്കും മോസ്കോയിൽ പുട്ടിൻ നന്ദി അറിയിച്ചു.