Saturday, April 19, 2025

HomeNewsKeralaകളമശ്ശേരി പോളിടെക്‌നികിലെ കഞ്ചാവ് വേട്ടയിൽ അമ്പരന്ന് കേരള ജനത: മൂന്നു വിദ്യാര്‍ഥികള സസ്‌പെന്റ് ചെയ്തു

കളമശ്ശേരി പോളിടെക്‌നികിലെ കഞ്ചാവ് വേട്ടയിൽ അമ്പരന്ന് കേരള ജനത: മൂന്നു വിദ്യാര്‍ഥികള സസ്‌പെന്റ് ചെയ്തു

spot_img
spot_img

കൊച്ചി: കളമശേരി പോളിടെക്‌നിക്കല്‍ നിന്നും വന്‍തോതില്‍ കഞ്ചാവ് പിടിച്ചെടുത്ത അമ്പരപ്പില്‍ നിന്നും കേരള ജനത മുക്തരായിട്ടില്ല  കോളേജ് ഹോസ്റ്റലില്‍ നിന്ന് രണ്ടു കിലോ കഞ്ചാവ് പിടിച്ചെടുത്ത വാര്‍ത്ത പുലര്‍ച്ചെയാണ് ജനങ്ങള്‍ അറിയുന്നത്. ക
ളമശേരി സര്‍ക്കാര്‍ പോളിടെക്‌നിക്കിലെആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍  പൊലീസിന്റെ മിന്നല്‍ പരിശോധനയിലാണ് രണ്ടു കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്.  സംഭവത്തില്‍ മൂന്നു വിദ്യാര്‍ഥികളെ അറസ്റ്റു ചെയ്തിരുന്നു. രണ്ട് എഫ് ഐ ആറുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ആദ്യത്തെ എഫ് ഐ ആറില്‍ കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശ് (21) പ്രതിയാണ്. 1.909 കിലോ ഗ്രാം കഞ്ചാവാണ് ആകാശിന്റെ മുറിയില്‍ നിന്ന് കണ്ടെടുത്തത്. പ്രതി വില്പനയ്ക്കും ഉപയോഗത്തിനും വേണ്ടിയാണ് കഞ്ചാവ് സൂക്ഷിച്ചത്. രണ്ടാമത്തെ എഫ്‌ഐആറില്‍ രണ്ട് പ്രതികളാണുള്ളത്. ഹരിപ്പാട് സ്വദേശി ആദിത്യന്‍ (21), കരുനാഗപള്ളി സ്വദേശി അഭിരാജ് (21) എന്നിവരാണ് ഈ കേസില്‍ പ്രതികള്‍. വിദ്യാര്‍ഥികളില്‍ നിന്ന് രണ്ട് മൊബൈല്‍ഫോണും തിരിച്ചറിയല്‍ രേഖകളും പിടിച്ചെടുത്തു. ഇവരെ മൂന്നു പേരേയും സസ്‌പെന്റ് ചെയ്തു.

കേരളത്തെ നടുക്കി കോളജ് ഹോസ്റ്റലിലെ ഇതാദ്യമായാണ് ഇത്രയേറെ കഞ്ചാവ് ശേഖരം പിടികൂടുന്നത്. ഇന്നലെ രാത്രിയാണ് പൊലീസ് മിന്നല്‍ പരിശോധന നടത്തിയത്. ഓടി രക്ഷപ്പെട്ട മൂന്ന് വിദ്യാര്‍ഥികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. രാത്രി തുടങ്ങിയ പരിശോധന പുലര്‍ച്ചെ നാല് വരെ 7 മണിക്കൂറോളം നീണ്ടു.

 ഡാന്‍സാഫ് സംഘം റെയ്ഡിനായി ഹോസ്റ്റലില്‍ എത്തുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് അളന്ന് തൂക്കി ചെറിയ പായ്ക്കറ്റുകളിലേക്ക് മാറ്റുകയായിരുന്നുവെന്ന് റെയ്ഡിന് നേതൃത്വം നല്‍കിയ കൊച്ചി നര്‍ക്കോട്ടിക് സെല്‍ എസിപി അബ്ദുല്‍സലാംവ്യക്തമാക്കി. ഇത്രയേറെ കഞ്ചാവുണ്ടാകുമെന്ന് കരുതിയിരുന്നില്ല. ഈ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയെ പിടിച്ചതില്‍ നിന്നാണ് വിവരം ലഭിച്ചത്. റെയ്ഡിനെത്തുമ്പോള്‍ കഞ്ചാവ് അളന്ന് തൂക്കി ചെറിയ പായ്ക്കറ്റുകളിലേക്ക് മാറ്റുകയായിരുന്നു. തൂക്കി വില്‍പ്പനക്കുള്ള ത്രാസും കഞ്ചാവ് വലിക്കാനുള്ള ഉപകരണങ്ങളും കണ്ടെത്തി. ഇത്രയധികം അളവില്‍ കോളേജ് ഹോസ്റ്റലില്‍ നിന്ന് ലഹരി കണ്ടെത്തിയത് പൊലീസിനെ പോലും ഞെട്ടിച്ചെന്നും എസിപി പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments