Saturday, March 15, 2025

HomeMain Storyസുരക്ഷാ ഭീഷണി: പാക്കിസ്ഥാന്‍ ഉള്‍പ്പടെ 41 രാജ്യങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താനൊരുങ്ങി അമേരിക്ക

സുരക്ഷാ ഭീഷണി: പാക്കിസ്ഥാന്‍ ഉള്‍പ്പടെ 41 രാജ്യങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താനൊരുങ്ങി അമേരിക്ക

spot_img
spot_img

വാഷിങ്ടൻ: സുരക്ഷ മുൻനിർത്തി 41 രാജ്യങ്ങിലെ പൗരന്മാർക്ക് യാത്രാവിലക്ക് ഏർപ്പെടുത്താൻ യുഎസ് ഭരണകൂടം തീരുമാനിച്ചതായി റിപ്പോർ‍ട്ട്. ഈ രാജ്യങ്ങളെ മൂന്നു ഗ്രൂപ്പുകളാക്കി തിരിച്ചായിരിക്കും വിലക്ക് ഏർപ്പെടുത്തുക. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ‍, ക്യൂബ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്കു യാത്രാവിലക്കുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്താൻ പോകുന്ന യാത്രാവിലക്ക് യുഎസിൽ പഠനം നടത്താൻ ആഗ്രഹിക്കുന്ന വിദ്യാർഥികളെയും ദോഷകരമായി ബാധിക്കും.

യുഎസിന്റെ റെഡ് ലിസ്റ്റിൽ ഉൾപ്പെട്ട 10 രാജ്യങ്ങളിലെ പൗരന്മാരെയാണ് യാത്രവിലക്ക് ഗുരുതരമായി ബാധിക്കുക. അഫ്ഗാനിസ്ഥാൻ, ക്യൂബ, ഇറാൻ, ലിബിയ, ഉത്തര കൊറിയ, സൊമാലിയ, സുഡാൻ, സിറിയ, വെനസ്വേല, യെമൻ എന്നീ രാജ്യങ്ങളാണ് റെഡ് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. ഈ രാജ്യങ്ങളിലെ പൗരന്മാർക്ക് വീസ നൽകുന്നത് യുഎസ് പൂർണമായും നിർത്തലാക്കും.

ഓറഞ്ച് ഗ്രൂപ്പിൽ ഉൾപ്പെട്ട 5 രാജ്യങ്ങളിലെ പൗരന്‍മാർക്ക് യുഎസിലേക്കു യാത്രാനിയന്ത്രണം ഏർപ്പെടുത്തുമെന്നും റോയിട്ടേഴ്സിന്റെ റിപ്പോർട്ടിൽ പറയുന്നു. എറിത്രിയ, ഹെയ്തി, ലാവോസ്, മ്യാൻമർ, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളാണ് ഈ ലിസ്റ്റിൽ ഉൾപ്പെടുക. ‌ഈ രാജ്യങ്ങളിൽ നിന്നുള്ള ബിസിനസുകാർക്ക് യുഎസ് വീസ അനുവദിക്കും. എന്നാൽ ടൂറിസം, വിദ്യാഭ്യാസം എന്നിവയ്ക്ക് എത്തുന്നവർക്കു നിയന്ത്രണം ഏർപ്പെടുത്തും.

യെലോ വിഭാഗത്തിലുള്ള 26 രാജ്യങ്ങളാണ് മൂന്നാമത്തെ പട്ടികയിലുള്ളത്. അംഗോള, ആന്റിഗ്വ ആൻഡ് ബാർബുഡ, ബെലാറുസ്, ഭൂട്ടാൻ, ബെനിൻ, ബുർക്കിന ഫാസോ, കംബോഡിയ, കാമറൂൺ, കേപ് വെർഡെ, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഡിആർ കോംഗോ, ഡൊമിനിക്ക, ഇക്വറ്റോറിയൽ ഗിനിയ, ഗാംബിയ, ലൈബീരിയ, മലാവി, പാകിസ്താൻ, മൗറിറ്റാനിയ, സെന്റ് കിറ്റ്സ് ആൻഡ് നെവിസ്, സെന്റ് ലൂസിയ, സാവോ ടോം ആൻഡ് പ്രിൻസിപ്പെ, സിയേറ ലിവോണി, ഈസ്റ്റ് തിമൂർ, തുർക്ക്‌മെനിസ്താൻ, വാനവാട്ടു എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ രാജ്യങ്ങൾ 60 ദിവസത്തിനകം സുരക്ഷ നടപടികൾ പൂർത്തിയാക്കിയില്ലെങ്കിൽ വിലക്ക് ഏർപ്പെടുത്തും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments