വാഷിംഗ്ടൺ: 20O ലധികം വെനിസ്വേലിയരെ അമേമേരിക്ക നാടുകടത്തി. ക്രിമിനൽ പശ്ചാത്തലമുളളവരെയാണ് നാടു കടത്തിയതെന്നാണ് വൈറ്റ് ഹൗസ് പറയുന്നത്.
എൽ സാൽവദോറിലെ സൂപർമാക്സ് ജയിലിലേക്കാണ് നാടുകടത്തിയത്. എന്നാൽ ഇവഌ നാടുകടത്തുന്നത് തടയാനുള്ള അമേരിക്കൻ കോടതിയുടെ ഉത്തരവു വന്നിരുന്നു. ഉത്തരവ് വരുന്നതിനു മുമ്പേ ഇവരെ വിമാനത്തിൽ കയറ്റി വിട്ടതായി അധികൃതർ വ്യക്തമാക്കി
നാടുകടത്തപ്പെട്ടവരുടെ വിവരങ്ങൾ അമേരിക്കയോ എൽ സാൽവദോറോ വെളിപ്പെടുത്തിയിട്ടില്ല. ഇവർ കുറ്റവാളികളാണോ, ഗ്യാoഗ് അംഗങ്ങളാണോ എന്നതിനെക്കുറിച്ചും കൂടുതൽ വിശദാംശങ്ങൾ നൽകിയിട്ടുമില്ല.കയ്യും കാലും ചങ്ങലയിൽ ബന്ധിപ്പിച്ചവരെ ആയുധധാരികളായ ഉദ്യോഗസ്ഥർ വിമാനം ഇറക്കി കൊണ്ട് പോകുന്നതിന്റെ ദൃശ്യങ്ങളുണ്ട്.
സംഭവത്തിൽ കോടതിയുടെ ഉത്തരവ് ലംഘിച്ചിട്ടില്ലെന്ന് .വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലൈൻ ലേവിറ്റ് പറഞ്ഞു.ഭരണകൂടം ഒരു കോടതി ഉത്തരവും മറികടന്നിട്ടില്ലെന്ന് അവർ വ്യക്തമാക്കി
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 1798-ലെ അലൈൻ എനിമീസ് ആക്ട് ഉപയോഗിച്ചാണ് നടപടി സ്വീകരിച്ചത്..ഈ സംഘം അമേരിക്കയിൽ ആക്രമണങ്ങൾക്ക് ശ്രമിക്കുന്നു എന്നതാണ് ട്രംപിന്റെ ആരോപണം.അമേരിക്കയ്ക്കെതിരെ അസാധാരണ യുദ്ധനീക്കങ്ങൾ നടത്തിയതിനാണ് ഈ ഗ്യാങ് അംഗങ്ങളെ നാടുകടത്തിയതെന്ന്” ട്രംപ് പറഞ്ഞു. ഈ നിയമം അവസാനമായി ഉപയോഗിച്ചത് വിവിധ ലോക മഹായുദ്ധകാലത്ത് ജാപ്പനീസ്-അമേരിക്കൻ പൗരന്മാരെ തടങ്കലിൽ ആക്കാൻ ആയിരുന്നു.
ശനിയാഴ്ച വൈകുന്നേരം വാഷിംഗ്ടൺ ഡിസിയിലെ ജില്ലാ ജഡ്ജി ജെയിംസ് ബോസ്ബർഗ്, ട്രംപിന്റെ ഉത്തരവ് പ്രകാരം നടക്കുന്ന നാടുകടത്തലുകൾ 14 ദിവസം സ്റ്റേ ചെയ്യാൻ ഉത്തരവിട്ടു.എന്നാൽ , ഇതിനകം വിമാനം പുറപ്പെട്ടതായി അഭിഭാഷകർ കോടതിയെ അറിയിക്കുകയായിരുന്നു.