വത്തിക്കാൻ സിറ്റി: കഴിഞ്ഞ ഒരു മാസമായി റോമിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസീസ് മാർപാപ്പായുടെ ആശുപത്രിയിലെ ചിത്രം ആദ്യമായി പുറത്തു വിട്ട് വത്തിക്കാൻ . ആശുപത്രി ചാപ്പലിൽ കസേരയിൽ ഇരുന്ന് പ്രാർഥിക്കുന്ന പോപ്പിന്റെ ത്രമാണ് പുറത്തുവിട്ടത്. ശക്തമായ ന്യൂമോണിയ ബാധിച്ചതിനെതുടർന്നാണ് കഴിഞ്ഞ മാസം മാർപാപ്പായെ റോമിലെ ജെമല്ലി ആശുപത്രിൽ പ്രവേ വേശിപ്പിച്ചത്.
88 കാരനായ പോപ്പ് ഞായറാഴ്ച രാവിലെ ആശു പത്രി ചാപ്പലിൽ പരിശുദ്ധ കുർബാനയിൽ പങ്കെടുത്തതായി വത്തിക്കാൻ അറിയിച്ചു. അദ്ദേഹത്തിന്റെ ആശുപത്രിയിലായിരുന്ന ആദ്യത്തെ ചിത്രം വത്തിക്കാൻ പങ്കുവെച്ചു.
കഴിഞ്ഞ ആഴ്ച, ഫ്രാൻസിസ് തന്റെ പോപ്പ് തിരഞ്ഞെടുപ്പിന്റെ 12-ാം വാർഷികം പൂർത്തിയാക്കി.ഈ മാസത്തിന്റെ തുടക്കത്തിൽ, വത്തിക്കാനിൽ ആഴ്ച മുഴുവൻ നീണ്ടുനിൽക്കുന്ന ആത്മീയ ധ്യാനത്തിൽ ആശുപത്രിയിലിരുന്ന് പങ്കെടുത്തു.