ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയു നല്ല സുഹൃത്തുക്കളാണെന്ന്് അമേരിക്കന്‍ ദേശീയ രഹസ്യാന്വേഷണ ഏജന്‍സി മേധാവി തുളസി ഗബ്ബാര്‍ഡ്. ലോകത്തു നിന്നും ഭീകരത ഇല്ലാതാക്കുന്നത് ഉള്‍പ്പെടുയുള്ള പൊതുവായ ലക്ഷ്യങ്ങളിലാണ് ഇരു നേതാക്കളും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും തുളസി പറഞ്ഞു.
‘യുഎസും ഇന്ത്യയും തമ്മിലുള്ള ബന്ധം വളരെ പഴക്കമുള്ളതാണ്. ട്രംപിന്റെ രണ്ടാം ഭരണകാലത്തും സമാധാനം, സമൃദ്ധി, സ്വാതന്ത്യം, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളുടെയും താല്‍പര്യം തിരിച്ചറിഞ്ഞു പങ്കാളിത്തം ശക്തിപ്പെടുത്തുന്നത് തുടരുന്നു’ -തുളസി ഗബ്ബാര്‍ഡ് പറഞ്ഞു.
കഴിഞ്ഞ മാസം യുഎസില്‍ മോദിയുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചും ഗബ്ബാര്‍ഡ് പരാമര്‍ശിച്ചു. ഭീകരവാദം, സൈബര്‍ സുരക്ഷ, മറ്റു രാജ്യാന്തര ഭീഷണികളെ നേരിടുന്നത് തുടങ്ങിയ കാര്യങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചു സംസാരിച്ചതായി തുളസി പറഞ്ഞു. മോദിയുമായുള്ള കൂടിക്കാഴ്ച, ഇന്ത്യ-യുഎസ് ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തിയതായും അവര്‍ കുട്ടിച്ചേര്‍ത്തു.
<