Wednesday, March 19, 2025

HomeMain Storyകാത്തിരുന്നവർക്ക് നേരെ കരങ്ങൾ ഉയർത്തി.... നിറപുഞ്ചിരി സമ്മാനിച്ച് സുനിതയും സംഘവും

കാത്തിരുന്നവർക്ക് നേരെ കരങ്ങൾ ഉയർത്തി…. നിറപുഞ്ചിരി സമ്മാനിച്ച് സുനിതയും സംഘവും

spot_img
spot_img

ഫ്ലോറിഡ: മാസങ്ങളായി കാത്തിരുന്ന ലേ ലോക ജനതയെ  സ്നേഹാഭിവാദ്യം ചെയ്ത്. നിറപുഞ്ചിരി സമ്മാനിച്ച് സുനിതയും സംഘവും.

ക്രൂ- 9 ലാൻഡിം​ഗിന് ശേഷം സുനിതാ വില്യംസും സംഘവും ഡ്രാ​ഗൺ പേടകത്തിനു പുറത്തിറങ്ങിയപ്പോളാണ് . കൈ വീശിക്കാണിച്ചും പുഞ്ചിരിച്ചും പുറത്തേക്ക് വന്നത് നാലംഗ സംഗത്തിൽ നിക്ക് ഹേഗ് ആണ് ആദ്യം പേടകത്തിൽ നിന്ന്പുറത്തിറങ്ങിയത്. മൂന്നാമതായി സുനിതയും പുറത്തിറങ്ങി. നാലു പേരേയാരേയും സ്ട്രെച്ചറിൽ വൈദ്യ പരിശോധനക്കായി മാറ്റി

സുനിതാ വില്യംസും സംഘവും സഞ്ചരിച്ച ക്രൂ- 9 ഡ്രാ​ഗൺ പേടകം മെക്സിക്കൻ ഉൾക്കടലിൽ ഫ്ലോറിഡയുടെ തീരത്തോട് ചേർന്ന് മൂന്നരയോടെ ലാൻഡ് ചെയ്തു. തുടർന്ന് സ്പേസ് എക്സിന്റെ എംവി മേഗൻ എന്ന കപ്പലിൽ പേടകത്തെ കരയ്ക്കെത്തിച്ചു. തുടർന്നാണ് യാത്രികരെ വൈദ്യപരിശോധനയ്ക്കായി മാറ്റിയത് ഇന്ത്യൻ സമയം ചൊവ്വാഴ്ചരാവിലെയാക്ക്നാ ഫ്രീഡം ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് അൺഡോക്ക് ചെയ്തത്. നിക് ഹേഗ്, സുനിത വില്യംസ്, ബുച്ച് വിൽമോർ, അലക്സാണ്ടർ ഗോ‍ർബുനോവ് എന്നിവരായിരുന്നു പേടകത്തിലെ യാത്രക്കാര്‍. .

2024 ജൂണ്‍ അഞ്ചിനായിരുന്നു ബോയിംഗിന്‍റെ സ്റ്റാര്‍ലൈനര്‍ പരീക്ഷണ പേടകത്തില്‍ സുനിത വില്യംസും ബുച്ച് വില്‍മോറും ഐഎസ്എസിലേക്ക് കുതിച്ചത്. എട്ട് ദിവസം മാത്രമായിരുന്നു ദൗത്യ കാലയളവ്. എന്നാല്‍ സാങ്കേതിക തകരാര്‍ കാരണം സ്റ്റാര്‍ലൈനറില്‍ സുനിതയ്ക്കും ബുച്ചിനും മടങ്ങിവരാനായില്ല. ഇരുവരുമില്ലാതെ പേടകത്തെ ലാന്‍ഡ് ചെയ്യിക്കുകയാണ് ബോയിംഗും നാസയും ചെയ്തത്. ഡ്രാഗൺ പേടകത്തിൽ നിന്ന് സോളാർ പാനലുകൾ അടങ്ങിയ ട്രങ്ക് എന്ന ഭാഗം ഇന്ന് (ബുധനാഴ്ച) പുലർച്ചെ 2.36-ഓടെ വേർപ്പെടുത്തി. തൊട്ടുപിന്നാലെ 2.41ഓടെ ഡ്രാഗൺ പേടകം ഭൂമിയിലേക്ക് പ്രവേശിക്കാനായുള്ള അവസാനവട്ട എഞ്ചിൻ ജ്വലനം നടത്തുകയും ലാന്‍ഡിംഗ് പാത ഉറപ്പിക്കുകയും ചെയ്തു. മൂന്നരയോടെ പേടകം മെക്സിക്കൻ ഉൾക്കടലിൽ ഫ്ലോറിഡയുടെ തീരത്തോട് ചേർന്ന് ലാൻഡ് ചെയ്തു.

സ്പേസ് എക്സിന്‍റെ എംവി മേഗൻ എന്ന കപ്പൽ പേടകത്തെ കടലിൽ നിന്ന് വീണ്ടെടുത്ത് സുനിതയെയും ബുച്ചിനെയും ഹേഗിനെയും ഗോര്‍ബുനോവിനെയും കരയിലെത്തിച്ചു..

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments