വാഷിംഗ്ടണ്‍: അന്താരാഷ്ട്ര കപ്പൽചാലിൽ ഹൂതികൾ ആക്രമണം തുടർന്നാൽ തുടർ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരിക ഇറാനായിരിക്കുമെന്ന് അമേരിക്ക.
ഹൂതികൾ ചരക്കു കപ്പലുകൾക്ക് നേരെ നടത്തുന്ന ഓരോ ആക്രമണങ്ങൾക്കും ഇറാൻ ഉത്തരവാദികളായിരിക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ട്രംപ് പറഞ്ഞു. അതിനിടെ വ്യോമസേനാ 30 ഹൂതി കേന്ദ്രങ്ങൾ ബോംബിട്ട് തകർത്തതായി അമേരിക്ക അറിയിച്ചു.
അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണം നടത്തിയതായി ഹൂതികൾ അവകാശപ്പെട്ടു.
മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് യുഎസ്എസ് ഹാരി എസ് ട്രൂമാൻ കപ്പലിനെ ആക്രമിച്ചു എന്നാണ് ഹൂതികളുടെ അവകാശവാദം. അതേസമയം, യെമനിലെ ഹൂത്തികള്‍ക്ക് ശക്തമായ യുഎസ് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് കര്‍ശനമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹൂത്തികള്‍ക്കെതിരെ ശക്തമായ നടപടികള്‍ ആരംഭിക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയതായി ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.ഹൂത്തികളുടെ കടല്‍ക്കൊള്ളയ്ക്കും ഭീകരതയ്ക്കും അതിക്രമങ്ങള്‍ക്കെതിരെയുമാണ് നിലപാടെടുക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ‘നിങ്ങളുടെ സമയം അവസാനിച്ചു. നിങ്ങളുടെ ആക്രമണം ഇന്ന് മുതല്‍ നിര്‍ത്തണം’ എന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. അമേരിക്കന്‍ കപ്പലുകള്‍ക്ക് നേരെ ഹൂത്തികള്‍ നടത്തുന്ന ഒരാക്രമണവും ഇനി അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.