ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നശിപ്പിച്ചത് 14000 കോടി രൂപ വില വരുന്ന 23,000 കിലോ രാസലഹരി വസ്തുക്കള്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ രാജ്യസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം . മയക്കുമരുന്ന് സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടി തുടരുമെന്നും അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞു. മയക്കുമരുന്ന് വ്യാപാരത്തിലൂടെ ലഭിക്കുന്ന പണം ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നും കുറ്റക്കാരെ വെറുതെ വിടില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
ഒരു കിലോ മയക്കുമരുന്ന് പോലും രാജ്യത്തിനകത്തേക്കും പുറത്തേക്കും കടത്താനനുവദിക്കില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഭൂരിഭാഗം ഭീകരവാദികളും ആയുധംവെച്ച് കീഴടങ്ങിയെന്നും അമിത്ഷാ പറഞ്ഞു. അടുത്ത മാര്‍ച്ചിനകം രാജ്യത്തുനിന്നും മാവോയിസം പൂര്‍ണമായും തുടച്ചുനീക്കുമെന്നും ആഭ്യന്തര മന്ത്രാലയത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ അമിത്ഷാ വ്യക്തമാക്കി.