ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരുടെ എണ്ണം പതിനായിരത്തിന് മുകളിലെന്ന് റിപ്പോര്‍ട്ടുകള്‍. ലോകത്തെ 86 രാജ്യങ്ങളിലായി തടവില്‍ കഴിയുന്നത് 10,152 ഇന്ത്യക്കാരെന്ന് വിദേശകാര്യ മന്ത്രാലയം. സൗദി അറേബ്യയിലാണ് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ ജയിലില്‍ കഴിയുന്നത്. 2633 പേരാണ് സൗദിയില്‍ മാത്രം ജയിലില്‍ കഴിയുന്നത്. യുഎഇയില്‍ 2518 പേരും പാകിസ്ഥാനില്‍ 266 പേരും ശ്രീലങ്കയില്‍ 98 പേരും നേപ്പാളില്‍ 1317 പേരും തടവുകാരായുണ്ടെന്ന് കണക്കുകള്‍ പറയുന്നു.10,152 കിറശമി െമൃല ശാുൃശീെിലറ ശി ളീൃലശഴി ഷമശഹെ
വിവിധ നിയമലംഘനങ്ങളുടെ പേരില്‍ അറസ്റ്റിലായ ഇവരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും വിവരങ്ങള്‍ ശേഖരിക്കുന്നതിനും പ്രത്യേക വിഭാഗത്തെ നിയോഗിച്ചിട്ടുള്ളതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. തടവുകാരെ കൈമാറ്റം ചെയ്യുന്നതിന് പല രാജ്യങ്ങളുമായി ചര്‍ച്ചകള്‍ നടക്കാറുണ്ടെന്നും സ്വന്തം രാജ്യത്ത് ശിക്ഷയനുഭവിച്ചാല്‍ മതിയെന്ന രീതിയില്‍ ആളുകളെ ഇന്ത്യയില്‍ തിരികെയെത്തിക്കാന്‍ ശ്രമിക്കുമെന്നും കേന്ദ്ര സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് പറഞ്ഞു.
നാല് വര്‍ഷത്തിനുള്ളില്‍ 48 ഇന്ത്യക്കാരാണ് വിദേശത്ത് വധശിക്ഷയ്ക്ക് വിധേയരായത്. കുവൈറ്റില്‍ 25 പേര്‍, സൗദി അറേബ്യ 9, സിംബാബ്വേ 7, മലേഷ്യ 5, ജമൈക്ക 5 എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളില്‍ വധശിക്ഷയ്ക്ക് വിധേയരായ ഇന്ത്യന്‍ പൗരന്മാരുടെ എണ്ണം. 49 പേര്‍ നിലവില്‍ വധശിക്ഷയ്ക്ക് കാത്തിരിക്കുകയാണെന്നും കേന്ദ്രം വ്യക്തമാക്കി. ഏറ്റവും കൂടുതല്‍ ആളുകളെ വധശിക്ഷയ്ക്ക് വിധിച്ചത് യുഎഇയാണ്. 25 പേരെ വധശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ട്.
സൗദി അറേബ്യ 11, മലേഷ്യ 6, കുവൈറ്റ് 3 എന്നിങ്ങനെയും ഇന്തോനേഷ്യ, ഖത്തര്‍, യുഎസ്, യെമന്‍ എന്നീ രാജ്യങ്ങളില്‍ ഒരോരുത്തരെങ്കിലും വച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിട്ടുണ്ട്. ഈ കേസുകളില്‍ വിധി ഇതുവരെ നടപ്പാക്കിയിട്ടില്ല. അപ്പീലുകള്‍ സമര്‍പ്പിക്കുന്നതിനും, ദയാഹര്‍ജി നല്‍കുന്നതിനും തുടങ്ങി എല്ലാ നിയമപരമായ സഹായങ്ങളും തടവില്‍ കഴിയുന്നവര്‍ക്ക് നല്‍കുകയും, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യന്‍ പൗരന്മാര്‍ക്ക് സഹായങ്ങള്‍ നല്‍കുന്നതും ഉള്‍പ്പെടെ വിവിധ കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യുന്നതായി കേന്ദ്രം വ്യക്തമാക്കി.