ലണ്ടന്‍: ഹീത്രു വിമാന താവളത്തിലേക്ക് ഉൾപ്പെടെ വൈദ്യുതി എത്തിക്കുന്ന ഇലക്ട്രിക് സബ് സ്റ്റേഷനിലെ പൊട്ടിത്തെറിയെ തുടർന്ന് വിമാനത്താവളം അടിയന്തിരമായി അടച്ച തോടെ റദ്ധാക്കേണ്ടി വന്നത് 1300 റോളം വിമാന സർവിസുകൾ..
ഇന്നലെയാണ് വിമാനത്താവളം അടച്ചിട്ടത്. തീപിടുത്തത്തെക്കുറിച്ച് കൗണ്ടര്‍ ടെറര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു പ്രതിദിനം ലോകത്തിലെഏറ്റവും കൂടുതൽ വിമാന സർവീസ് നടത്തുന്ന എയർ പോർട്ടാണ് ഹീത്രു. ആയിരക്കണക്കിന് സർവീസുകൾ ദ്ദാക്കുകയോ ക്രമീകരിക്കുകയേയോ ചെയ്തതോടെ വരും ദിവസങ്ങളിലും യാത്രാപ്രതിസന്ധിക്ക് സാധ്യത നിലനില്ക്കുകയാണ്ലണ്ടനിലെ ഹെയ്സിലെ ഇലക്ട്രിക്കല്‍ സബ്സ്റ്റേഷനില്‍ വ്യാഴാച്ച യാണ്തീ പിടുത്തമുണ്ടായത്. ഇതോടെ ആയിരക്കണക്കിന് വീടുകളില്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു.
വ്യാഴാഴ്ച രാത്രിഉണ്ടായ തീപിടുത്തം വെള്ളിയാഴ്ച്ച രാവിലെ എട്ടോടെ നിയന്ത്രണ വിധേയമായി ബ്രിട്ടനിലെ ഏറ്റവും വലിയ വിമാനത്താവളവും ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നുമായ ഹീത്രോയിലേക്കും തിരിച്ചും വെള്ളിയാഴ്ച 1,350-ലധികം വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരുന്നു. .
വിമാനത്താവളം അടച്ചതോടെ ഏഷ്യയിൽ നിന്നും ഓസ്ട്രേലിയയില്‍ നിന്നുമുള്ള ചില വിമാനങ്ങള്‍ ബ്രിട്ടണിലും യൂറോപ്പിലും ചുറ്റുമുള്ള മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു.
യാത്രക്കാരുടെയും സഹപ്രവര്‍ത്തകരുടെയും സുരക്ഷ നിലനിര്‍ത്താന്‍ മാര്‍ച്ച് 21ന് അര്‍ധരാത്രി വരെ ഹീത്രോ അടച്ചിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വിമാനത്താവളം വക്താവ് അറിയിച്ചിരുന്നു
ഹീത്രൂ ഏറ്റവുമധികം വിമാനങ്ങള്‍ സര്‍വീസ് നടത്തുന്ന ബ്രിട്ടീഷ് എയര്‍വേയ്സ് തങ്ങളുടെ പ്രവര്‍ത്തനത്തിലും ഉപഭോക്താക്കളിലും വ്യക്തമായ സ്വാധീനം ചെലുത്തുമെന്നും അടുത്ത 24 മണിക്കൂറും അതിനുശേഷവും യാത്രാ ഓപ്ഷനുകളെക്കുറിച്ച് അപ്ഡേറ്റ് ചെയ്യാന്‍ കഴിയുന്നത്ര വേഗത്തില്‍ പ്രവര്‍ത്തിക്കുന്നതായും അറിയിച്ചു.