Saturday, March 29, 2025

HomeMain Storyസന്തോഷ വാർത്തയെത്തി:  മാർപാപ്പാ ഇന്ന് ആശുപത്രി വിടും,വൈകുന്നേരം വിശ്വാസികളെ ആശിർവദിക്കും

സന്തോഷ വാർത്തയെത്തി:  മാർപാപ്പാ ഇന്ന് ആശുപത്രി വിടും,വൈകുന്നേരം വിശ്വാസികളെ ആശിർവദിക്കും

spot_img
spot_img

വത്തിക്കാൻ സിറ്റി: ഒരു മാസത്തിലധികമായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ദേതമായതിനെ തുടർന്ന്‌ ഇന്ന് ആശുപത്രി വിടും.  ഫ്രാൻസീസ് മാർപാപ്പയുടെ ആരോഗ്യനില തൃപ്തികരമായെന്നും ഞായറാഴ്ച ആശുപത്രി വിടാമെന്നും  ഡോക്ടർമാർ.സ്ഥിരീകരിച്ചു.  മാർപാപ്പയെ ചികിത്സിച്ച മെഡിക്കൽ സംഘത്തെ നയിച്ച ഡോക്ടർ സെർജിയോ ആൽഫിയേരിയാണ് ഇക്കാര്യം  അറിയിച്ചത്.

മാർപാപ്പ വത്തിക്കാനിലേക്ക് മടങ്ങുമെന്നും രണ്ടാഴ്ചയായി ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം വിവരിച്ചു. രണ്ട് മാസമെങ്കിലും വിശ്രമം ആവശ്യമാണെന്നും ഡോക്ടർമാരുടെ സംഘം വ്യക്തമാക്കി.ആശുപത്രിയിൽ നിന്നും വത്തിക്കാനിലെത്തുന്ന ഫ്രാൻസീസ് മാർപാപ്പ ഞായറാഴ്ച വിശ്വാസികളെ ആശീർവദിക്കുമെന്ന് വത്തിക്കാനും അറിയിച്ചു. ഇന്ത്യൻ സമയം വൈകീട്ട് നാലരയോടെ റോമിലെ ജെമെല്ലി ആശുപത്രി ജാലകത്തിന് മുന്നിലെത്തുമെന്നാണ് വത്തിക്കാൻ അറിയിച്ചത്.

അഞ്ച് ആഴ്ചയ്ക്ക് ശേഷമാണ് മാർപ്പാപ്പ വിശ്വാസികളെ കാണുന്നത്. അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ പകർപ്പ് വിശ്വാസികൾക്ക് വിതരണം ചെയ്യും. ശ്വാസകോശ രോഗത്തെ തുടർന്ന് കഴിഞ്ഞ മാസം 14 നാണ് ഫ്രാൻസിസ് മാർപ്പാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments