ന്യൂഡല്‍ഹി: വിമാന നിർമാതാക്കളിൽ ലോക രാജാക്കൻമാരായ ബോയിംഗ് അവരുടെ ഇന്ത്യയിലെ യൂണിറ്റിൽ നിന്നും തൊഴിലാളികളെ വെട്ടിക്കുറയ്ക്കുന്നു. ഇതിന്റെ ഭാഗമായി ബാഗഗളൂരുവിലെ എഞ്ചിനീയറിംഗ് ടെക്‌നോളജി സെന്ററിൽനിന്ന് 180 ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നു.
ലോക വ്യാപകമായി തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് യുഎസ് വിമാന നിര്‍മ്മാതാക്കളായ ബോയിംഗ് കമ്പനി ഇന്ത്യൻ യൂണിറ്റിലും ജീവനക്കാരെ കുറച്ചത്.
ബോയിംഗിന് ഇന്ത്യയില്‍ 7,000 ത്തോളം ജീവനക്കാരാണുള്ളത്. ആഗോളതലത്തില്‍ 10 ശതമാനം തൊഴിലാളികളെ കുറയ്ക്കുമെന്ന് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിരിച്ചു വിടലിനെക്കുറിച്ച്ബോയിംഗില്‍ നിന്ന് ഔദ്യോഗിക അറിയിപ്പ് ഉണ്ടായിട്ടില്ല
ചില തസ്തികകള്‍ നീക്കം ചെയ്തിട്ടുണ്ടെങ്കിലും പകരം പുതിയ തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും, ഇന്ത്യയിലെ ഒഴിവുകള്‍ കൂടുതല്‍ കണക്കാക്കിയിട്ടുണ്ടെന്നും ഉപഭോക്തൃ സേവനം, സുരക്ഷ, ഗുണനിലവാര മാനദണ്ഡങ്ങള്‍ എന്നിവ നിലനിര്‍ത്തുന്നതില്‍ വ്യക്തമായ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.എയ്‌റോസ്‌പേസ് ജോലികളാണ് ബെംഗളൂരുവിലെയും ചെന്നൈയിലെയും ബോയിംഗ് ടെക്‌നോളജി സെന്റര്‍ നടത്തുന്നത്