Wednesday, April 2, 2025

HomeMain Storyയുഎഇ 10 വർഷത്തിനകം അമേരിക്കയിൽ 1.4 ട്രില്യൻ ഡോളർ നിക്ഷേപിക്കുമെന്ന് വൈറ്റ്ഹൗസ്

യുഎഇ 10 വർഷത്തിനകം അമേരിക്കയിൽ 1.4 ട്രില്യൻ ഡോളർ നിക്ഷേപിക്കുമെന്ന് വൈറ്റ്ഹൗസ്

spot_img
spot_img

അബുദാബി: യുഎഇ 10 വർഷത്തിനകം അമേരിക്കയിൽ 1.4 ട്രില്യൻ ഡോളർ നിക്ഷേപിക്കുമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇൻഫ്രാസ്ട്രക്ചർ, സെമി കണ്ടക്ടേഴ്സ്, ഊർജം, ഉൽപാദനം എന്നിവയിൽ യുഎഇയുടെ നിലവിലുള്ള നിക്ഷേപം ഗണ്യമായി വർധിപ്പിക്കും.

അബുദാബി ഉപഭരണാധികാരിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഷെയ്ഖ് തഹ്നൂൻ ബിൻ സായിദ് അൽ നഹ്യാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് തുടങ്ങിയ കാബിനറ്റ് അംഗങ്ങൾ യുഎഇ പ്രതിനിധി സംഘവുമായി നടത്തിയ ചർച്ചയിലാണ് ധാരണയായത്. ലോകം സംഘർഷങ്ങളിൽ മുഴുകിയിരിക്കുമ്പോൾ യുഎഇ ലോകത്തിന്റെ ഭാവിക്കു വേണ്ടി നിക്ഷേപം നടത്തുകയാണെന്ന് ശതകോടീശ്വരൻ ഖലാഫ് അൽ ഹബ്തൂർ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments