Sunday, March 30, 2025

HomeMain Storyറഷ്യ - യുക്രയിൻ പോരാട്ടം: മൂന്നു മാധ്യമപ്രവർത്തകർ ഉൾപ്പെടെ ആറുപേർ കൊല്ലപ്പെട്ടു

റഷ്യ – യുക്രയിൻ പോരാട്ടം: മൂന്നു മാധ്യമപ്രവർത്തകർ ഉൾപ്പെടെ ആറുപേർ കൊല്ലപ്പെട്ടു

spot_img
spot_img

  മോസ്കോ:  റഷ്യ – യുക്രയിൻ പോരാട്ടത്തിനിടെ മൂന്നു മാധ്യമപ്രവർത്തകർ ഉൾപ്പെടെ ആറുപേർ കൊല്ലപ്പെട്ടു. കിഴക്കൻ യുക്രെയ്നിലെ ലുഹാൻസ‌് മേഖലയിൽ നടന്ന പീരങ്കിയാക്രമണത്തിലാണ് മൂന്നു മാധ്യമപ്രവർത്തകർ ഉൾപ്പെടെ ആറുപേർ കൊല്ലപ്പെട്ടുവെന്ന വിവരം റഷ്യ പുറത്തു വിട്ടത്. റഷ്യയിലെ പ്രധാന പത്രങ്ങളിലെ

ലൊന്നായ ഇൻവെസ്റ്റിയയിലെ മാധ്യമ പ്രവർത്തകൻ അലക്സാണ്ടർ ഫെഡോർചാക്ക്, റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ  ടെലിവിഷൻ ചാനലായ സ്വെസ്‌ഡയുടെ ക്യാമറ ഓപ്പറേറ്റർ ആൻഡ്രി പനോവ്,  അലക്സാണ്ടർ സിർകെലി എന്നിവരാണ് കൊല്ലപ്പെട്ടത്.

പീരങ്കി ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ 14 വയസുളള ഒരു കുട്ടിയും ഉൾപ്പെട്ടിട്ടുണ്ട്. ഇസ്‌വെസ‌ിയയിൽ ജോലി ചെയ്യുന്ന ഒരു  ഫ്രീലാൻസ് മാധ്യമപ്രവർത്തകൻ ജനുവരിയിൽ യുക്രെയ്നിൽ കൊല്ലപ്പെട്ടിരുന്നു.മൂന്ന് വർഷത്തിലേറെയായി നടക്കുന്ന യുദ്ധത്തിൽ ലുഹാൻസ്ക് മേഖല  പൂർണമായും   റഷ്യൻ സൈന്യം പിടിച്ചെടുത്തിട്ടുണ്ട്. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments