Monday, May 5, 2025

HomeMain Storyവിദ്വേഷ പരാമര്‍ശം: മനോരമ പത്രം കത്തിച്ച് കത്തോലിക്ക ഇടവകകളുടെ പ്രതിഷേധം

വിദ്വേഷ പരാമര്‍ശം: മനോരമ പത്രം കത്തിച്ച് കത്തോലിക്ക ഇടവകകളുടെ പ്രതിഷേധം

spot_img
spot_img

കോട്ടയം: മലയാള മനോരമ പ്രസിദ്ധീകരിച്ച റമസാന്‍ ചിന്തകള്‍ ലേഖനത്തില്‍ വേദങ്ങളും ബൈബിളും പഠിച്ചവര്‍ ദുര്‍മാര്‍ഗികളാണെന്ന പരാമര്‍ശത്തിനെതിരെ വന്‍ പ്രതിഷേധം. ക്രിസ്ത്യന്‍ പത്രമെന്ന ലേബലുള്ള മനോരമയില്‍ ബൈബിള്‍ പഠിച്ചവര്‍ ദുര്‍മാര്‍ഗികളാണെന്ന പരാമര്‍ശമുണ്ടായത് പത്രത്തിന്റെ വരിക്കാരായ ക്രിസ്തുമത വിശ്വാസികളെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. വിദ്വേഷ പരാമര്‍ശത്തിനെതിരെ കത്തോലിക്ക സഭ ഇടവകകള്‍ പരസ്യമായി രംഗത്തിറങ്ങുകയും, പല ഇടവകകളിലും വികാരിമാരുടെ നേതൃത്വത്തില്‍ മനോരമ പത്രം കൂട്ടിയിട്ടു കത്തിച്ചു പ്രതിഷേധിക്കുകയുമാണ്.

മലയാള മാധ്യമങ്ങളില്‍ ഇസ്ലാമിക തീവ്രവാദികള്‍ നുഴഞ്ഞു കയറി എഡിറ്റോറിയല്‍ നിയന്ത്രണം പിടിച്ചെടുത്തു കഴിഞ്ഞെന്ന ആരോപണം ശരിവയ്ക്കുന്നതാണ് ഈ സംഭവം. കഴിഞ്ഞ ദിവസമാണ് ആര്യങ്കാവ് സെന്റ് മേരീസ് ഇടവക പള്ളിവികാരിയും വിശ്വാസികളും മനോരമപത്രം കൂട്ടിയിട്ടു കത്തിക്കുന്നത്. വിഷയത്തില്‍ സഭയുടെ കത്തിക്കല്‍ പ്രതിഷേധം തീര്‍ച്ചയായും നശീകരണത്തിന്റെ ഭാഷയായി വിലയിരുത്തേണ്ടതില്ല. ക്രിസ്തീയ സമൂഹത്തിന്റെ ആത്മാഭിമാനത്തിന്റെ ഭാഷ തന്നെയാണ് ഇതില്‍ തെളിയുന്നതെന്ന് ഡോ: ഭാര്‍ഗവ റാം തന്റെ ഫേസ്ബുക്ക് ബുക്ക് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നു.

ഡോ: ഭാര്‍ഗവ റാമിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ക്രൈസ്തവഅവഹേളനത്തില്‍ പ്രതിഷേധിച്ച് ആര്യങ്കാവ് സെന്റ് മേരീസ് ഇടവക പള്ളിവികാരിയും വിശ്വാസികളും കഴിഞ്ഞ ദിവസം മനോരമപത്രം കൂട്ടിയിട്ടു കത്തിച്ചു. വേദങ്ങളും ബൈബിളും പഠിച്ചവര്‍ ദുര്‍മാര്‍ഗികളാണെന്നു നസ്രാണി മനോരമയില്‍ തന്നെ എഴുതി വിടാന്‍ മാത്രം സ്വാധീനം കാപ്പന്റെ ഗ്രീന്‍ മീഡിയ സിന്‍ഡിക്കേറ്റിനുണ്ട് എന്നാണ് ഇതിന് ഹേതുകമായ സംഭവത്തില്‍ നിന്നും മനസ്സിലാക്കുന്നത്. ഏതായാലും കണ്ടത്തില്‍ മാപ്പിളമാര്‍ ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

ഈ വിഷയത്തില്‍ സഭയുടെ കത്തിക്കല്‍ പ്രതിഷേധം തീര്‍ച്ചയായും നശീകരണത്തിന്റെ ഭാഷയായി വിലയിരുത്തേണ്ടതില്ല. ക്രിസ്തീയ സമൂഹത്തിന്റെ ആത്മാഭിമാനത്തിന്റെ ഭാഷ തന്നെയാണ് ഇതില്‍ തെളിയുന്നത്. ഈ കത്തിക്കല്‍ നടന്ന് രണ്ടു ദിവസങ്ങള്‍ ആയിട്ടും കണ്ടത്തില്‍ മുതലാളിമാരുടെ ബിസിനസ്സ് പൊലിപ്പിക്കാന്‍ ന്യായീകരിക്കാന്‍ മൂട് താങ്ങി പ്രസ്താവന ഇറക്കാന്‍ ക്രിസ്തീയ നേതാക്കള്‍ ഇതുവരെ തയ്യാറായില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം. ഇനിയിത് ആവര്‍ത്തിച്ചാല്‍ തൊഴിലാളികള്‍ മാത്രമല്ല, കണ്ടത്തില്‍ കുടുംബം നേരിട്ട് പ്രതിഷേധത്തിന്റെ ചൂട് അറിയുകയും ചെയ്യും. മനോരമയ്ക്ക് ഇത്തരം അബദ്ധങ്ങള്‍ പറ്റാറില്ല. മനോരമ, നിരന്തരം നിര്‍ഭയം നടത്തിപ്പോരുന്ന അവഹേളനം ഒന്നുമല്ലയിത്. തീര്‍ത്തും ഒറ്റപ്പെട്ട ഒരു സംഭവം മാത്രമാണ്. മനോരമയുടെ ക്രിസ്തീയപക്ഷപാതിത്വവും അജണ്ടകളും സേവനവും സഭയ്ക്ക് ബോധ്യമില്ലാത്തതും അല്ല.

എങ്കിലും സ്വയം അപമാനം സഹിച്ച് ന്യായീകരിച്ച് മെഴുകി തങ്ങളുടെ ലേബലില്‍ / അക്കൗണ്ടില്‍ ആരും ബിസിനസ്സ് കൊഴുപ്പിക്കേണ്ട എന്ന നിലപാട്, അഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ ഉതകുന്ന, രാഷ്ടീയമുക്തമായ ശരിയായ നിലപാട് തന്നെയാണ് എന്നാണ് എന്റെ അഭിപ്രായം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments