ന്യൂഡല്‍ഹി: : അമേരിക്കന്‍ മതസ്വാതന്ത്ര്യ കമ്മീഷനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ഈ കമ്മീഷന്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യയെ അപമാനിക്കുന്നുവെന്നും ഇന്ത്യയ്‌ക്കെതിരെ അജണ്ട വച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനം എന്നുമാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ വിമര്‍ശനം. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ അടിച്ചമര്‍ത്തല്‍ നേരിടുന്നുവെന്ന് മതസ്വാതന്ത്ര്യ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗമായ റോയ്ക്ക് ഉപരോധം വേണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ റോയെയല്ല, മറിച്ച് യുഎസ് കമ്മീഷനെയാണ് നിയന്ത്രിക്കേണ്ടതെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന പ്രകാരം അമേരിക്കന്‍ മതസ്വാതന്ത്ര്യകമ്മീഷന്റെ റിപ്പോര്‍ട്ട് ഇന്ത്യയെക്കുറിച്ചുള്ള വസ്തുതകളെ വക്രീകരിക്കുകയും ഒരു ‘ പ്രത്യേക അജണ്ട പ്രചരിപ്പിക്കുന്ന തരത്തിലുള്ളതുമാണ്. കമ്മീഷന്‍ ഇന്ത്യയെ വിമര്‍ശിക്കുന്നതിന് പകരം സ്വന്തം രാജ്യത്തിലെ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ക്കു ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.