Monday, May 5, 2025

HomeNewsKeralaമലപ്പുറത്ത് ലഹരി സംഘത്തിലുള്ള പത്തു പേര്‍ക്ക് എയ്ഡ്‌സ്,  എയ്ഡ്‌സ് പടര്‍ന്നത് സിറിഞ്ചിലൂടെ

മലപ്പുറത്ത് ലഹരി സംഘത്തിലുള്ള പത്തു പേര്‍ക്ക് എയ്ഡ്‌സ്,  എയ്ഡ്‌സ് പടര്‍ന്നത് സിറിഞ്ചിലൂടെ

spot_img
spot_img

മലപ്പുറം: ലഹരി സംഘത്തിലുള്ള പത്തു പേര്‍ക്ക് എയ്ഡ്‌സ് സ്്ഥിരീകരിച്ചു. ലഹരി ശരീരത്തിലേക്ക് കുത്തിവെയ്ക്കാന്‍ ഉപയോഗിച്ച സിറിഞ്ചിലൂടെയാണ് എയ്ഡ്് പടര്‍ന്നത്. മലപ്പുറം വളാഞ്ചേരിയിലെ  ലഹരി സംഘത്തിലുള്ളവര്‍ക്കാണ് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചത്.  കേരള എയ്ഡ്‌സ് സൊസൈറ്റി നടത്തിയ സ്‌ക്രീനിംഗില്‍ ആണ് എച്ച്‌ഐവി ബാധ കണ്ടെത്തിയത്. ഇതില്‍ മൂന്ന് പേര്‍ ഇതര സംസ്ഥാന തൊഴിലാളികളാണ്. വാര്‍ത്ത മലപ്പുറം ഡിഎംഒസ്ഥിരീകരിച്ചു. ഒരേ സിറിഞ്ച്

ജനുവരിയില്‍ കേരള എയ്ഡ്‌സ് സൊസൈറ്റി നടത്തിയ സ്‌ക്രീനിംഗിലാണ് വളാഞ്ചേരിയില്‍ ഒരാള്‍ക്ക് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചത്. പിന്നീട് ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഒമ്പത് പേര്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചത്. ഒരേ സിറിഞ്ച് ഇവര്‍ ലഹരി ഉപയോഗിച്ചതാണ് രോഗബാധയ്ക്ക് കാരണമായത് എന്നാണ് ഡിഎംഒ അറിയിക്കുന്നത്. ഇവരുടെ കുടുംബവും ഇവരുമായി ബന്ധപ്പെട്ട മറ്റ് ആളുകളെയും കേന്ദ്രീകരിച്ച് വലിയ സ്‌ക്രീനിംഗിലേക്ക് നീങ്ങുകയാണ് ആരോഗ്യ വകുപ്പ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments