Tuesday, April 1, 2025

HomeMain Storyഗാസയിൽ വീണ്ടും സമാധാന പ്രതീക്ഷ: ഖത്തറിന്റെ  മധ്യസ്ഥതയിൽ തയാറാക്കിയ കരാറിനു അനുകൂല നിലപാടുമായി ഹമാസ്

ഗാസയിൽ വീണ്ടും സമാധാന പ്രതീക്ഷ: ഖത്തറിന്റെ  മധ്യസ്ഥതയിൽ തയാറാക്കിയ കരാറിനു അനുകൂല നിലപാടുമായി ഹമാസ്

spot_img
spot_img

കെയ്റോ: ഗാസയിൽ വീണ്ടും സമാധാന നീക്കങ്ങൾക്ക്  പൊൻ വെളിച്ചമെന്ന് സൂചന. ഖത്തറിന്റെ മധ്യസ്ഥതയിൽ തയാറാക്കിയ കരാറിനു അനുകൂല നിലപാടുമായി ഹമാസ്. ഗാസയിൽ വെടിനിർത്തൽ കൊണ്ടുവരുന്നതിന് ഈജിപ്തിന്റെയും ഖത്തറിന്റെയും മദ്ധ്യസ്ഥതയിൽ തയ്യാറാക്കിയ പുതിയ കരാർ സ്വീകാര്യമാണെന്ന് ഹമാസ് അറിയിച്ചു. രണ്ട് ദിവസം മുമ്പ് ലഭിച്ച നിർദേശങ്ങൾ സ്വീകാര്യമാണെന്ന് ഹമാസ് ഇന്നലെ മദ്ധ്യസ്ഥരെ അറിയിച്ചു. “ഖത്തറിലെയും ഈജിപ്തിലെയും മദ്ധ്യസ്ഥർ വഴി രണ്ട് ദിവസം മുമ്പ് വെടിനിർത്തൽ നിർദേശങ്ങൾ തങ്ങൾക്ക് ലഭിച്ചതായും അത് പരിശോധിച്ച് അനുകൂല തീരുമാനമെടുക്കുകയും അംഗീകരിക്കുകയും ചെയ്തതായി  ഹമാസ് നേതാവ് ഖലീൽ അൽ ഹയ്യ ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തിൽ അറിയിച്ചു.

പുതിയ വെടിനിർത്തൽ കരാറിനോട് ഇസ്രയേലിൽ നിന്നും അനുകൂല പ്രതികരണം ലഭിച്ചതായി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ  റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. അതേസമയം ഇത് . ഇസ്രയേലിൽ നിന്ന് ഹമാസ് പിടികൂടി അഞ്ച് ബന്ദികളെ കൂടി മോചിപ്പിക്കാമെന്നതാണ് വെടിനിർത്തൽ കരാറിലെ പ്രധാന വ്യവസ്ഥ. ഓരോ ആഴ്ചയും ഒരാളെ വീതമെന്ന നിലയിലായിരിക്കും ഇങ്ങനെ മോചിപ്പിക്കുകയെന്നാണ് റിപ്പോർട്ട്.

മദ്ധ്യസ്ഥരിൽ നിന്ന് വെടിനിർത്തൽ കരാർ നിർദേശങ്ങൾ ലഭിച്ചതായും അമേരിക്കയുമായി സഹകരിച്ച് തങ്ങളുടെ നിർദേശങ്ങൾ കൈമാറിയിട്ടുണ്ടെന്നുമാണ് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് വ്യക്തമാക്കിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments