Wednesday, February 5, 2025

HomeMain Storyശ്രീലങ്കന്‍ പ്രസിഡന്റിന്റെ വസതിയിലേക്കുള്ള മാര്‍ച്ചില്‍ സംഘര്‍ഷം, നിരവധി പേര്‍ അറസ്റ്റില്‍

ശ്രീലങ്കന്‍ പ്രസിഡന്റിന്റെ വസതിയിലേക്കുള്ള മാര്‍ച്ചില്‍ സംഘര്‍ഷം, നിരവധി പേര്‍ അറസ്റ്റില്‍

spot_img
spot_img

കൊളംബോ: ശ്രീലങ്കയില്‍ പ്രസിഡന്റ് ഗോട്ടബയ രജപക്സെയുടെ വസതിയിലേക്ക് നടന്ന പ്രതിഷേധ പ്രകടനത്തില്‍ അക്രമം. കണ്ണീര്‍ വാതകം ഉള്‍പ്പെടെ പ്രയോഗിച്ചാണ് അക്രമാസക്തരായ ജനക്കൂട്ടത്തെ പോലീസ് പിരിച്ചുവിട്ടത്.

രൂക്ഷമായ വിലക്കയറ്റത്തില്‍ പൊറുതി മുട്ടിയ ശ്രീലങ്കന്‍ ജനത രാജ്യം മുഴുവനും ശക്തമായ പ്രതിഷേധമാണ് നടത്തുന്നത്. തീവ്രവാദികളാണ് പ്രതിഷേധം നടത്തുന്നതെന്നാണ് പ്രസിഡന്റ് ഗോട്ടബയ രജപക്സെ പ്രതികരിച്ചത്.

എന്നാല്‍ സമാധാനപരമായി നടന്ന പ്രതിഷേധ പ്രകടനത്തിന് നേരെ പോലീസ് അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ചില പ്രതിഷേധക്കാര്‍ ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ചു. സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ബസിന് തീവച്ചു. ഇതോടെ പോലീസ് ലാത്തിവീശുകയായിരുന്നു. പ്രതിഷേധ പ്രകടനം നടത്തിയ നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തു.

പ്രസിഡന്റിന്റെ വസതിയിലേക്ക് നടന്ന പ്രതിഷേധ പ്രകടനത്തില്‍ ആയിരങ്ങളാണ് പങ്കെടുത്തത്.

ഡോളറിന്റെ കരുതല്‍ ശേഖരം കുറഞ്ഞതോടെയാണ് ശ്രീലങ്കയില്‍ പ്രതിസന്ധി രൂക്ഷമായത്. ഇന്ധനം ഉള്‍പ്പെടെ ഇറക്കുമതി ചെയ്യാന്‍ പറ്റാതായതോടെ രാജ്യത്ത് വലിയ പ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്. 13 മണിക്കൂര്‍ പവര്‍കെട്ടാണ് രാജ്യത്ത് നിലവിലുള്ളത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments