Wednesday, February 5, 2025

HomeMain Storyകാനഡയില്‍ കാറിടിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ശില്പ ബാബു ചാഴികാട്ടിന് വിട

കാനഡയില്‍ കാറിടിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ശില്പ ബാബു ചാഴികാട്ടിന് വിട

spot_img
spot_img

വാന്‍കൂവര്‍: കാനഡയില്‍ സൗത്ത് സെറിയില്‍ ഏപ്രില്‍ ഒന്നാം തീയതി വെള്ളിയാഴ്ച്ച രാവിലെ കാറപകടത്തില്‍ പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ ഹോസ്പിറ്റലില്‍ ആയിരുന്ന മലയാളി യുവതി മരണത്തിന് കീഴടങ്ങി. പാലാ ബ്ലൂ മൂണ്‍ ഹോട്ടല്‍ ഉടമ ചാക്കോച്ചന്റെ മകന്‍ ഡോ. അനില്‍ ചാക്കോയുടെ ഭാര്യ ശില്പ ബാബു (44) ആണ് മരിച്ചത്.

മ്യൂസിക് ക്ലാസിന് പോയ മക്കളെ തിരികെ കൊണ്ടുവരാന്‍ പോകുന്നതിനിടെ വാഹനം ഇടിച്ചു ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായിരുന്നു ശില്‍പ. ഇന്ന് പകലാണ് മരണം സംഭവിച്ചത്. ഭര്‍ത്താവ് പാലാ കരൂര്‍ മാറിയപുറം ഡോ. അനില്‍ ചാക്കോയും കാനഡയില്‍ ഡോക്ടറാണ്. ശില്പ കോട്ടയം ചാഴികാട്ടു ബാബുവിന്റെ മകളാണ്.

അപകടസമയത്ത് റോഡരികില്‍ നില്‍ക്കുകയായിരുന്നു ശില്‍പ. രണ്ടു വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുകയും, ഇതിലൊരു വാഹനം ശില്‍പയെ ഇടിച്ചുതെറിപ്പിക്കുകയുമായിരുന്നു. അപകടസ്ഥലത്ത് തന്നെ ഒരു കാല്‍ നഷ്ടപ്പെട്ടു. ആശുപത്രിയില്‍ വച്ച് രണ്ടാമത്തെ കാലും മുറിച്ചുമാറ്റേണ്ടി വന്നു.

അനില്‍ ശില്പ ദമ്പതികള്‍ക്ക് രണ്ടു മക്കള്‍-നോഹ, നീവ്. യുകെയില്‍ നിന്ന് സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments