പ്രത്യാശയുടെ സന്ദേശവുമായി ലോകമെമ്ബാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. പാതിരാകുര്‍ബാനയിലും പ്രത്യേക പ്രാര്‍ത്ഥനകളിലും നിരവധി വിശ്വാസികള്‍ പങ്കെടുത്തു.
കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവായ ശേഷമുള്ള ഈസ്റ്ററിനെ ആഘോഷമാക്കുകയാണ് വിശ്വാസികള്‍.
സെന്‍റ് പീറ്റേഴ്സ് ബസലിക്കയില്‍ നടന്ന ചടങ്ങുകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ നേതൃത്വം നല്‍കി. യുദ്ധത്തിന്റെ ഭീകരത തളംകെട്ടി നില്‍ക്കുന്ന ദിനങ്ങളിലൂടെയാണ് നാം കടന്നുപോകുന്നതെന്നും സമാധാനത്തിനായി എല്ലാവരും പ്രവര്‍ത്തിക്കണമെന്നും മാര്‍പാപ്പ അഭ്യര്‍ഥിച്ചു. യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തെ പറയാതെ സൂചിപ്പിക്കുകയായിരുന്നു മാര്‍പാപ്പയുടെ ഈസ്റ്റര്‍ ദിന സന്ദേശം.
ഇന്നലെ രാത്രി മുതല്‍ സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ പ്രത്യേക ശുശ്രൂഷകളും പ്രാര്‍ത്ഥനയും നടന്നു. എറണാകുളംം സെന്റ് മേരീസ് ബസിലിക്കയില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുര്‍ബാന അര്‍പ്പിച്ചു. തുടര്‍ന്ന് കര്‍ദിനാള്‍ ഈസ്റ്റര്‍ ദിന സന്ദേശം നല്‍കി. കൂട്ടായ്മയെ ഭിന്നിപ്പിക്കുന്ന പ്രവര്‍ത്തികളില്‍ നിന്നും എല്ലാ ക്രൈസ്തവരും വിട്ടു നില്‍ക്കണമെന്നും കര്‍ദിനാള്‍ പറഞ്ഞു.
തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ നടന്ന ചടങ്ങുകള്‍ക്ക് മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ബസേലിയസ് ക്ലിമ്മിസ് കാതോലിക്ക ബാവ കാര്‍മികത്വം വഹിച്ചു. ഈസ്റ്റര്‍ സമാധാനത്തിന്റേത് ആകട്ടെയെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികാരം ചെയ്യുന്ന എന്ന മനുഷ്യന്റെ സമീപനം ഇല്ലാതാകണമെന്ന് ലത്തീന്‍ കത്തോലിക്കാ സഭ തിരുവനന്തപുരം അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ പറഞ്ഞു.