Thursday, December 26, 2024

HomeMain Storyവെളുത്ത റിബണ്‍ കെട്ടിയില്ലെങ്കില്‍ വെടിയുതിര്‍ക്കും; മരിയുപോളിലെ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി റഷ്യ

വെളുത്ത റിബണ്‍ കെട്ടിയില്ലെങ്കില്‍ വെടിയുതിര്‍ക്കും; മരിയുപോളിലെ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി റഷ്യ

spot_img
spot_img

കിവ്; യുക്രൈനിലെ മരിയുപോളിലെ സിവിലിയന്‍ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി റഷ്യന്‍ സൈന്യം. സാധാരണക്കാര്‍ അവരുടെ വസ്ത്രത്തിന്റെ കൂടെ വെളുത്ത റിബണ്‍ ധരിക്കണമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

ഇവരെ പെട്ടെന്ന് തിരിച്ചറിയാനും ഇവര്‍ക്കെതിരെ വെടിയുതിര്‍ക്കാതി രിക്കാനുമാണ് ഈ മുന്നറിയിപ്പ്. റിബണ്‍ ഇല്ലാത്ത പക്ഷം വെടിയുതിര്‍ക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

മരിയുപോളിലെ മേയറുടെ ഉപദേഷ്ടാവായ പെട്രോ ആന്‍ഡ്രിയുഷ്ചെങ്കോ ആണ് ടെലി ഗ്രാം വഴി ഈ വാര്‍ത്ത പുറത്ത് വിട്ടത്. “സ്വയം അടയാളപ്പെടുത്താന്‍ സിവിലിയന്മാര്‍ വെള്ള റിബണ്‍ ധരിക്കണമെന്ന് അധിനിവേശക്കാര്‍ പറയുന്നു. അത്തരം റിബണുകളില്ലാതെ തെരുവില്‍ കാണുന്ന ആര്‍ക്ക് നേരെയും വെടിയുതിര്‍ക്കാം ,” അദ്ദേഹം എഴുതി. അതേ സമയം യുക്രൈന്‍ സൈന്യത്തെ പെട്ടെന്ന് തിരിച്ചറിയാനുള്ള റഷ്യയുടെ പുതിയ നീക്കമാണ് ഇതെന്നാണ് യുക്രൈന്‍ പറയുന്നത്.

നേരത്തെ യുക്രൈന്റെ തലസ്ഥാന ന ഗരത്തിന് സമീപമുള്ള ബുച്ച പട്ടണത്തില്‍ നടന്ന സിവിലിയന്‍ കൊലപാതകങ്ങളില്‍ റഷ്യക്ക് നിരവധി വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിരുന്നു. തെരുവില്‍ സാധാരണക്കാരുടെ മൃതദേഹങ്ങള്‍ കിടക്കുന്നതും കൂട്ടശവക്കുഴികളില്‍ ശവങ്ങള്‍ കിടക്കുന്നതും തുടങ്ങി നിരവധി ചിത്രങ്ങള്‍ റഷ്യക്ക് തലവേദന സൃഷ്ടിച്ചിരുന്നു. ഇന്ത്യ അടക്കം നിരവധി രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ റഷ്യയെ കുറ്റപ്പെടുത്തി. ഈ സംഭവങ്ങള്‍ മരിയുപോളില്‍ ആവര്‍ത്തിക്കാതിരിക്കാനാണ് സിവിലിയന്‍മാരെ തിരിച്ചറിയാന്‍ റഷ്യ പുതിയ മാര്‍ ഗം സ്വീകരിച്ചിരിക്കുന്നത്.

ആയിരക്കണക്കിന് സാധാരണക്കാരാണ് നിലവില്‍ മരിയുപോളില്‍ കുടുങ്ങിക്കിടക്കുന്നത്. ഇവരില്‍ ധാരാളം സ്ത്രീകളും കൂട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ക്ക് ഭക്ഷണം പോലും എത്തിക്കാന്‍ സാധിക്കുന്നില്ല എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഏഴ് ആഴ്ചയോളമായി നഗരത്തില്‍ ആക്രമണം നടക്കുന്നു. മരിയുപോളിലെ യുക്രൈന്‍ സൈന്യത്തോട് കീഴടങ്ങാന്‍ ബുധനാഴ്ച റഷ്യന്‍ സൈന്യം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവിടെ കീഴടങ്ങാന്‍ തയ്യാറാകതെ മികച്ച പ്രതിരോധം തീര്‍ത്തിരിക്കുകയാണ് യുക്രൈന്‍ സൈന്യം. അതോടൊപ്പം പരിക്കേറ്റ സാധാരണക്കാരെ ഒഴിപ്പിക്കാന്‍ സഹായിക്കണമെന്ന് ഇവര്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്.

അതേസമയം മരിയുപോളില്‍ കുടുങ്ങിയ സിവിലിയന്‍മാരെയും സൈനികരെയും സുരക്ഷിതമായി കടന്നുപോകാന്‍ സമ്മതിച്ചാല്‍ പകരമായി റഷ്യന്‍ യുദ്ധത്തടവുകാരെ സ്വതന്ത്രമാക്കാമെന്ന് യുക്രൈന്‍ പ്രസിഡന്റ് വോലോഡൈമര്‍ സെലെന്‍സ്‌കി പറഞ്ഞു. മരിയുപോളില്‍ സ്ഥിതി കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണെന്നും. ഏകദേശം 100,000 പേര്‍ക്ക് ഭക്ഷണമോ മെഡിക്കല്‍ സാധനങ്ങളോ ഒന്നും ലഭ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി 24 ന് അധിനിവേശത്തിന്റെ തുടക്കം മുതല്‍ തന്നെ റഷ്യ ലക്ഷ്യം വെച്ച ന ഗരങ്ങളില്‍ ഒന്നാണ് തുറമുഖ നഗരമായ മരിയുപോള്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments