Saturday, May 17, 2025

HomeMain Storyറിച്ചാർഡ് വർമ യുഎസ് സെനറ്റ് സ്റ്റേറ്റ്, മാനേജ്‌മെന്റ് ആൻഡ് റിസോഴ്‌സ് ഡെ: സെക്രട്ടറി

റിച്ചാർഡ് വർമ യുഎസ് സെനറ്റ് സ്റ്റേറ്റ്, മാനേജ്‌മെന്റ് ആൻഡ് റിസോഴ്‌സ് ഡെ: സെക്രട്ടറി

spot_img
spot_img

പി പി ചെറിയാൻ
വാഷിങ്ടൺ ഡി സി ഇന്ത്യൻ-അമേരിക്കൻ റിച്ചാർഡ് വർമയെ മാനേജ്‌മെന്റ് ആൻഡ് റിസോഴ്‌സ് ഡെപ്യൂട്ടി സെക്രട്ടറിയായി യുഎസ് സെനറ്റ് വ്യാഴാഴ്ച അംഗീകരിച്ചു.  67-26 വോട്ടുകൾക്കാണ്  റിച്ചാർഡ് വർമയെ സെനറ്റ് അംഗീകരിച്ചത്
ഇന്ത്യയിലെ മുൻ യുഎസ് അംബാസഡർ ഇപ്പോൾ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനും  ഏകോപിപ്പിക്കുന്നതിനും  മേൽനോട്ടം വഹിക്കുകയും ചെയ്യും.
റിച്ചാർഡ് വർമ്മ  മാസ്റ്റർകാർഡിന്റെ ചീഫ് ലീഗൽ ഓഫീസറും ഗ്ലോബൽ പബ്ലിക് പോളിസി മേധാവിയുമാണ്. ഒബാമയുടെ കാലത്ത് അദ്ദേഹം ഇന്ത്യയിലെ യുഎസ് അംബാസഡറായും നിയമനിർമ്മാണ കാര്യങ്ങളുടെ അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു.
54 കാരനായ വർമയെ കഴിഞ്ഞ വർഷം ഡിസംബറിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉന്നത നയതന്ത്ര സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തിരുന്നു.
 യുണൈറ്റഡ് സ്റ്റേറ്റ്സ് സെനറ്റർ ഹാരി റീഡിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ആയിരുന്നു. ഡെമോക്രാറ്റിക് വിപ്പ്, ന്യൂനപക്ഷ നേതാവ്, യുണൈറ്റഡ് സ്റ്റേറ്റ്സ് സെനറ്റിന്റെ ഭൂരിപക്ഷ നേതാവ് എന്നി നിലകളിലും വർമ്മ സേവനമനുഷ്ഠിച്ചിട്ടുണ്ട് 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments